മാഞ്ചസ്റ്റര്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ വര്‍ഷത്തെ ആദ്യത്തെ മാഞ്ചസ്റ്റര്‍ ഡര്‍ബി ഇന്ന് രാത്രി 10ന്. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ഡര്‍ബിയില്‍ സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ജയം മാത്രമാകും മാഞ്ചസ്റ്റര്‍ സിറ്റി ലക്ഷ്യമിടുന്നത്. സീസണില്‍ 21 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നോട്ട് പോകുന്ന സിറ്റി ഡര്‍ബിയില്‍ യുണൈറ്റഡിന് വലിയ വെല്ലുവിളികും ഉയര്‍ത്തുക. സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയുടെ സ്‌പാനിഷ് തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ സോള്‍ഷയറുടെ ശിഷ്യന്‍മാര്‍ നന്നായി വിയര്‍ക്കേണ്ടി വരും. സ്ഥിരതയോടെയുള്ള മുന്നേറ്റമാണ് സിറ്റി നടത്തുന്നത്. ലീഗിലെ ഈ സീസണില്‍ ടേബിള്‍ ടോപ്പറായ സിറ്റിക്ക് 12 പോയിന്‍റിന്‍റെ മുന്‍തൂക്കമാണുള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിക്ക് 53ഉം മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 51ഉം പോയിന്‍റ് വീതവും.
ഏഴാം നമ്പര്‍ എഡിസണ്‍ കവാനിയും ഗോളി ഡേവിഡ് ഡിയേഗയും ഡര്‍ബിയില്‍ യുണൈറ്റഡിനായി കളിക്കുന്ന കാര്യം സംശയമാണ്. ഡിയേഗക്ക് പകരം കഴിഞ്ഞ മത്സരത്തില്‍ യുണൈറ്റഡിന്‍റെ വല കാത്ത ഡീന്‍ ഹെന്‍ഡേഴ്‌സണാകും ഇത്തവണയും ഗോളി. വ്യക്തിപരമായ കാരണങ്ങളാലാണ് ഡിയേഗ പുറത്തിരിക്കുന്നത്.
-
Will Manchester be 🔵 or 🔴?#MCIMUN pic.twitter.com/HTOlJjrjgl
— Premier League (@premierleague) March 7, 2021 " class="align-text-top noRightClick twitterSection" data="
">Will Manchester be 🔵 or 🔴?#MCIMUN pic.twitter.com/HTOlJjrjgl
— Premier League (@premierleague) March 7, 2021Will Manchester be 🔵 or 🔴?#MCIMUN pic.twitter.com/HTOlJjrjgl
— Premier League (@premierleague) March 7, 2021
-
🔴 𝗠𝗔𝗧𝗖𝗛𝗗𝗔𝗬 🔴
— Liverpool FC (@LFC) March 7, 2021 " class="align-text-top noRightClick twitterSection" data="
🆚 @FulhamFC
⌚️ 14:00 GMT
🏟️ Anfield
Let's do this, Reds 👊 #LIVFUL
">🔴 𝗠𝗔𝗧𝗖𝗛𝗗𝗔𝗬 🔴
— Liverpool FC (@LFC) March 7, 2021
🆚 @FulhamFC
⌚️ 14:00 GMT
🏟️ Anfield
Let's do this, Reds 👊 #LIVFUL🔴 𝗠𝗔𝗧𝗖𝗛𝗗𝗔𝗬 🔴
— Liverpool FC (@LFC) March 7, 2021
🆚 @FulhamFC
⌚️ 14:00 GMT
🏟️ Anfield
Let's do this, Reds 👊 #LIVFUL
മറുഭാഗത്ത് സീസണില്‍ 10 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറുകയാണ് പരിശീലകന്‍ സോള്‍ഷെയറും ചുകന്ന ചെകുത്താന്‍മാരും. എന്നാല്‍ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയത് ചെകുത്താന്‍മാര്‍ക്ക് ക്ഷീണമുണ്ടാക്കുന്നുണ്ട്. ക്രിസ്റ്റര്‍ പാലസിനെതിരെ ഗോള്‍ രഹിത സമനിലയാണ് യുണൈറ്റഡ് വഴങ്ങിയത്. അടുത്തിടെ ലീഗല്‍ വലിയ കുതിപ്പ് നടത്തിയ യുണൈറ്റഡിന്‍റെ മുന്നേറ്റത്തിന്‍റെ കരുത്ത് കുറഞ്ഞമട്ടാണ്. യുണൈറ്റഡിന്‍റെ ലീഗിലെ അവസാനത്തെ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസും കൂട്ടരും ലീഗിലെ ഈ സീസണില്‍ ഇതിനകം ഒമ്പത് സമനിലകളാണ് വഴങ്ങിയത്. ഇരു ടീമുകളും ഈ കലണ്ടര്‍ വര്‍ഷത്തെ ആദ്യഡര്‍ബിക്കായി നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കനക്കും.
ലീഗില്‍ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളും ദുര്‍ബലരായ ഫുള്‍ഹാമും നേര്‍ക്കുനേര്‍ വരും. തരം താഴ്‌ത്തല്‍ ഭീഷണി നേരിടുന്ന ഫുള്‍ഹാമിനും പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ലിവര്‍പൂളിനും ശേഷിച്ച മത്സരങ്ങളില്‍ ജയിച്ച് മുന്നേറിയേ മതിയാകൂ. ചാമ്പ്യന്‍സ് ലീഗ് യോഗ്യതയെന്ന ലക്ഷ്യം നേടാന്‍ ലിവര്‍പൂളിന് പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ സ്ഥാനം പിടിക്കേണ്ടതുണ്ട്.