ടൂറിന്‍; ഇറ്റാലിയന്‍ സീരി എയില്‍ കുതിപ്പ് തുടരുന്ന ചാമ്പ്യന്‍മാര്‍ക്ക് ഹാട്രിക്ക് ജയം. ഇഞ്ച്വറി ടൈമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വല കുലുക്കിയ സീരി എ പോരാട്ടത്തില്‍ യുവന്‍റസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സസുലോയെ പരാജയപ്പെടുത്തി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ഇരു ടീമുകളും വല കുലുക്കിയത്. രണ്ടാംപകുതി ആരംഭിച്ച് അഞ്ചാം മിനിട്ടില്‍ പ്രതിരോധ താരം ഡാനിലോയാണ് യുവന്‍റസിനായി ആദ്യം ഗോളടിച്ചത്. 82ാം മിനിട്ടില്‍ ആരോണ്‍ റാംസി ലീഡുയര്‍ത്തി. മത്സരത്തിലുടനീളം ആധിപത്യം യുവന്‍റസിനായിരുന്നു. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും കണിശതയിലും ആന്ദ്രേ പിര്‍ലോയുടെ ശിഷ്യന്‍മാര്‍ മുന്നില്‍ നിന്നു.
-
FT | ⏱ | THREE GOALS AND A BIG THREE POINTS! ⚽⚽⚽#JuveSassuolo #FinoAllaFine #ForzaJuve pic.twitter.com/gjcgF5XfNE
— JuventusFC (@juventusfcen) January 10, 2021 " class="align-text-top noRightClick twitterSection" data="
">FT | ⏱ | THREE GOALS AND A BIG THREE POINTS! ⚽⚽⚽#JuveSassuolo #FinoAllaFine #ForzaJuve pic.twitter.com/gjcgF5XfNE
— JuventusFC (@juventusfcen) January 10, 2021FT | ⏱ | THREE GOALS AND A BIG THREE POINTS! ⚽⚽⚽#JuveSassuolo #FinoAllaFine #ForzaJuve pic.twitter.com/gjcgF5XfNE
— JuventusFC (@juventusfcen) January 10, 2021
ഫ്രഞ്ച് വിങ്ങര്‍ ഡെഫ്രലാണ് സസുലോക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ അധികസമയത്ത് മധ്യനിര താരം പെഡ്രൊ ഒബിയാങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സസുലോക്ക് തിരിച്ചടിയായി. തുടര്‍ന്ന് 10 പേരുമായാണ് സസുലോ പോരാട്ടം പൂര്‍ത്തിയാക്കിയത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുവന്‍റസ് നാലാം സ്ഥാനത്തേക്കുയര്‍ന്നു. 16 മത്സരങ്ങളില്‍ നിന്നും ഒമ്പത് ജയവും ആറ് സമനിലയും ഉള്‍പ്പെടെ 33 പോയിന്‍റാണ് യുവന്‍റസിനുള്ളത്. 40 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് എസി മിലാനാണ്.
സ്‌പെസിയ ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ സാംപ്‌ഡോറിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ സ്‌പെസിയ 14ാം സ്ഥാനത്തേക്കുയര്‍ന്നു. സാംപ്‌ഡോറിയ 11ാം സ്ഥാനത്താണ്.