ETV Bharat / sports

ഇലിസിക്കിന് ഹാട്രിക്ക്; ചാമ്പ്യന്‍സ് ലീഗില്‍ ക്വാർട്ടർ ഉറപ്പിച്ച് അറ്റ്ലാന്‍റ - ചാമ്പ്യന്‍സ് ലീഗ് വാർത്ത

ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദ പ്രീ ക്വാർട്ടറില്‍ മൂന്നിനെതിരെ നാല് ഗോളുകൾക്ക് വലന്‍സിയയെ അറ്റ്ലാന്‍റ പരാജയപ്പെടുത്തി

Champions League news atalanta news ചാമ്പ്യന്‍സ് ലീഗ് വാർത്ത അറ്റ്ലാന്‍റ വാർത്ത
ഇലിസിക്ക്
author img

By

Published : Mar 11, 2020, 6:37 AM IST

വലന്‍സിയ: ചാമ്പ്യന്‍സ് ലീഗില്‍ ക്വാർട്ടർ കാണാതെ വലന്‍സിയ പുറത്ത്. രണ്ടാം പാദ പ്രീ ക്വാർട്ടറില്‍ മൂന്നിനെതിരെ നാല് ഗോളുകൾക്ക് വലന്‍സിയയെ അറ്റ്ലാന്‍റ പരാജയപ്പെടുത്തി. വലന്‍സിയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചായിരുന്നു മത്സരം. മുന്നേറ്റ താരം ജോസിപ് ഇലിസിക്ക് അറ്റ്ലാന്‍ഡക്കായി ഹാട്രിക്കോടെ നാല് ഗോളുകൾ സ്വന്തമാക്കി. മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു ആദ്യ ഗോൾ. ഇലിസിക്കിനെ വലന്‍സിയയുടെ പ്രതിരോധ താരം ഡിഖാബി ബോക്‌സിനുള്ളില്‍ ഇടിച്ചിട്ടതിനെ തുടർന്നാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്. പിന്നാലെ 43-ാം മിനിട്ടിലും ഇലിസിക്കിന് പെനാല്‍ട്ടിയിലൂടെ ഗോൾ സ്വന്തമാക്കാനായി. ഇത്തവണയും ഡിഖാബിയുടെ ഫൗളാണ് പെനാല്‍ട്ടിക്ക് വഴിവെച്ചത്. വീഡിയോ അസിസ്റ്റ് റഫറിയുടെ സഹായത്തോടെയാണ് പെനാല്‍ട്ടി അനുവദിച്ചത്. തുടർന്ന് 71-ാം മിനിട്ടിലും 82-ാം മിനിട്ടിലും ഇലിസിക്ക് വലന്‍സിയയുടെ ഗോൾവല കുലുക്കി. കളിയിലെ താരമായും ഇലിസിക്കിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 12 മത്സരങ്ങളില്‍ നിന്നായി ഇലിസിക്ക് 16 ഗോളുകൾ സ്വന്തമാക്കി.

  • ⚫️🔵 Josip Iličić has now scored 16 goals in his last 12 matches in all competitions 🔥🔥🔥#UCL https://t.co/JZyMzIB1G5

    — UEFA Champions League (@ChampionsLeague) March 10, 2020 " class="align-text-top noRightClick twitterSection" data=" ">

വലന്‍സിയക്കായി കെവിന്‍ ഗെമെയ്‌റോ ഇരട്ട ഗോൾ സ്വന്തമാക്കി. 21-ാം മിനിട്ടിലും 51-ാം മിനിട്ടിലുമാണ് ഗെമെയ്‌റോ ഗോൾ നേടിയത്. പിന്നാലെ 67-ാം മിനിട്ടില്‍ ഫെറാന്‍ ടോറസും വലന്‍സിയക്കായി ഗോൾ നേടി. നേരത്തെ ആദ്യപാദത്തിൽ അറ്റ്‌ലാന്‍റയോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് വലെൻസിയ പരാജയപെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.