സ്‌പാനിഷ് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരും. രണ്ട് വര്‍ഷത്തെ കരാറിലാണ് ഗാര്‍ഡിയോള ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. തുടര്‍ച്ചയായ രണ്ട് വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉള്‍പ്പെടെ ഒമ്പതോളം കിരീടങ്ങള്‍ എത്തിഹാദ് സ്റ്റേഡിയത്തില്‍ എത്തിക്കുന്നതില്‍ ഗാര്‍ഡിയോള പങ്കാളിയായി.
-
The journey continues...
— PepTeam (@PepTeam) November 19, 2020 " class="align-text-top noRightClick twitterSection" data="
2023#ManCity pic.twitter.com/WnZwxzAJZJ
">The journey continues...
— PepTeam (@PepTeam) November 19, 2020
2023#ManCity pic.twitter.com/WnZwxzAJZJThe journey continues...
— PepTeam (@PepTeam) November 19, 2020
2023#ManCity pic.twitter.com/WnZwxzAJZJ
ഗാര്‍ഡിയോള തുടരുന്ന പശ്ചാത്തലത്തില്‍ മെസിയെ ഫ്രീ ഏജന്‍റായി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുന്ന കാര്യം വീണ്ടും സജീവമാകും. നേരത്തെ മെസിയെ സിറ്റിയിലെത്തിക്കാന്‍ ശ്രമം നടന്നെങ്കിലും ബാഴ്‌സലോണ വമ്പന്‍ റിലീസ് ക്ലോസ് ആവശ്യപെട്ടത് കാരണം താര കൈമാറ്റം നടന്നില്ല. അടുത്ത വര്‍ഷം ജൂലൈ വരെ മെസിക്ക് ബാഴ്‌സലോണയുമായി കരാറുണ്ട്. കരാര്‍ പുതുക്കാന്‍ മെസി ആഗ്രഹം പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം എത്താന്‍ സാധ്യതകള്‍ കൂടുതലാണ്.
നേരത്തെ ഏഴ് മാസത്തേക്ക് കൂടിയെ ഗാര്‍ഡിയോളക്ക് സിറ്റിയുമായി കരാറുണ്ടായിരുന്നുള്ളൂ. ഈ കരാറാണ് പുതുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി സിറ്റിയുടെ ഭാഗമാണ് ഗാര്‍ഡിയോള എമിറേറ്റ്‌സിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിയോണിനോട് പരാജയപ്പെട്ട് സിറ്റി പുറത്തായതോടെ ഗാര്‍ഡിയോള പിരിശീലക സ്ഥാനം ഒഴിയുമെന്ന തരത്തില്‍ സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇതിന് മുമ്പ് ബാഴ്‌സലോണ ബയേണ്‍ മ്യൂണിക്ക് എന്നീ വമ്പന്‍ ക്ലബുകളെ പരിശീലിപ്പിച്ച മുന്‍ സ്‌പാനിഷ് താരം കൂടിയാണ് ഗാര്‍ഡിയോള. ഗാര്‍ഡിയോളക്ക് കീഴില്‍ ബാഴ്‌സലോണ നിരവധി കിരീടങ്ങളാണ് സ്വന്തമാക്കിയത്.