ETV Bharat / sports

നാലുഗോള്‍ ജയവുമായി ലോകകപ്പിലേക്ക് ജര്‍മനിയുടെ മാസ് എന്‍ട്രി ; റോണോയുടെ 58ാം ഹാട്രിക് മികവിൽ പോർച്ചുഗലിനും ജയം - ഫുട്ബോൾ

ക്രിസ്റ്റ്യനോ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ പോർച്ചുഗൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ലക്‌സംബർഗിനെ തകർത്തു

FIFA WORLD CUP 2021  GERMANY BECOME THE FIRST TEAM TO QUALIFY FIFA WORLD CUP 2021  ലോകകപ്പിലേക്ക് യോഗ്യത നേടി ജർമ്മനി  ഫുട്ബോൾ ലോകകപ്പ്  ഫുട്ബോൾ  Foot ball
ലോകകപ്പിലേക്ക് യോഗ്യത നേടി ജർമ്മനി, റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ പോർച്ചുഗല്ലിന് വിജയം
author img

By

Published : Oct 13, 2021, 1:12 PM IST

സ്കോപ്യെ : ഉത്തര മാസിഡോണിയയെ ഏകപകക്ഷീയമായ നാല് ഗോളുകൾക്ക് തകർത്ത് ഖത്തർ ലോകകപ്പിലേക്ക് യോഗ്യതനേടുന്ന ആദ്യ ടീമായി ജർമനി. രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ കൂടി ശേഷിക്കെ ജെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനമുറപ്പിച്ചാണ് ജർമനി ലോകകപ്പിലേക്ക് ടിക്കറ്റെടുത്തത്.

രണ്ടാം പകുതിയിലാണ് ജർമനി നാല് ഗോളുകളും സ്വന്തമാക്കിയത്. തിമോ വെർണർ ഇരട്ട ഗോൾ നേടിയപ്പോൾ കായ്‌ ഹാവെറ്റ്സ്, ജമാൽ മുസിയാല എന്നിവർ ഓരോ ഗോൾ വീതം നേടി.

മൂന്നടിച്ച് റൊണാൾഡോ

മറ്റൊരു മത്സരത്തിൽ ക്രിസ്റ്റ്യനോ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ പോർച്ചുഗൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ലക്‌സംബർഗിനെ തകർത്തു. കരിയറിലെ 58-ാം ഹാട്രിക്കായിരുന്നു റൊണാൾഡോ മത്സരത്തിലൂടെ സ്വന്തമാക്കിയത്.

എട്ട്‌, പതിമൂന്ന്, എണ്‍പത്തിഏഴ്‌ മിനിട്ടുകളിലാണ് റൊണാൾഡോ ഗോൾ നേടിയത്. എട്ടാം മിനിട്ടിലും 13-ാം മിനിട്ടിലും പെനാൽറ്റികളിലൂടെയായിരുന്നു ഗോൾ നേട്ടം. ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി ഗ്രൂപ്പ് എയിൽ പോർച്ചുഗൽ രണ്ടാം സ്ഥാനത്താണ്.

  • 🇵🇹 @Cristiano (115 goals)
    🇮🇷 Ali Daei (109)
    🇲🇾 Dahari (89)
    🇭🇺 Puskas (84)
    🇦🇷 Messi (80)

    🎩 @Cristiano's 10th hat-trick for @selecaoportugal powers him on to 54 goals in his last 49 caps and further clear as the highest-scoring male in international football history 🤯 pic.twitter.com/16rPrCQQ6V

    — FIFA World Cup (@FIFAWorldCup) October 12, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ : ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതിനുള്ള കാരണം ഇപ്പോഴും അറിയില്ല ; തുറന്നുപറഞ്ഞ് വാർണർ

നെതർലൻഡ്‌സ് 6–0നു ജിബ്രാൾട്ടറിനെ തകർത്തപ്പോൾ റഷ്യ 2–1ന് സ്‌ലൊ‌വേനിയയെ കീഴടക്കി. വെയ്ൽസ് 1-0 ന് എസ്റ്റോണിയയെ തോൽപിച്ചപ്പോൾ, കരുത്തരായ ക്രൊയേഷ്യയെ 2-2ന് സ്ലൊവാക്യ സമനിലയിൽ തളച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.