ലണ്ടന്‍ : ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്‍റെ (England Foot ball team) പരിശീലകനായി ഗാരെത്ത് സൗത്ത്ഗേറ്റ് (Gareth Southgate) തുടരും. സൗത്ത്ഗേറ്റും സഹപരിശീലകന്‍ സ്റ്റീവ് ഹോളണ്ടുമായുള്ള (Steve Holland) കരാര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്‌എ) (FA- The Football Association) പുതുക്കി.
2024 ഡിസംബർ വരെയാണ് പുതുക്കിയ കാലാവധി. ഇതോടെ ഖത്തര്‍ ലോകകപ്പിലും (qatar world cup) ത്രീ ലയണ്‍സ് സൗത്ത്ഗേറ്റിന് കീഴിലാവും പന്ത് തട്ടുക. 55 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ (യൂറോ കപ്പ്) ഇംഗ്ലണ്ടിനെയെത്തിച്ച പരിശീലകനാണ് സൗത്ത്ഗേറ്റ്.
also read: Cristiano Ronaldo | 'ഭാഗ്യം തുണയ്‌ക്കട്ടെ,നിങ്ങള്‍ അതിന് അർഹനാണ്'; സോൾഷ്യറിനോട് ക്രിസ്റ്റ്യാനോ
ഫിഫ ലോകകപ്പ് സെമിഫൈനല്‍, യുവേഫ നാഷൻസ് ലീഗില്‍ മൂന്നാം സ്ഥാനം എന്നിങ്ങനെയാണ് സൗത്ത്ഗേറ്റിന് കീഴില്‍ ടീമിന്‍റെ പ്രകടനം. കരാര്‍ ദീര്‍ഘിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും, ടീമിനെ നയിക്കുക എന്നത് അഭിമാനമാണെന്നും സൗത്ത്ഗേറ്റ് പ്രതികരിച്ചു.
അഞ്ച് വര്‍ഷത്തേക്ക് ടീമിന്‍റെ ചുമതലയേറ്റെടുത്ത സൗത്ത്ഗേറ്റിന്‍റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് കരാര്‍ പുതുക്കിയത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്.