പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ (french ligue 1) പിഎസ്‌ജിക്കായി (PSG) ആദ്യ ഗോൾ നേടി സൂപ്പര്‍ താരം ലയണല്‍ മെസി (Lionel Messi). നാന്‍റെസിനെതിരായ (Paris Saint-Germain vs Nantes) മത്സരത്തിന്‍റെ 87ാം മിനുട്ടിലാണ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ പിറന്നത്.
കിലിയന്‍ എംബാപ്പെയുടെ (Kylian Mbappe) പാസ് സ്വീകരിച്ച് നാന്‍റെസിന്‍റെ പ്രതിരോധ താരത്തെ വെട്ടിച്ച് ബോക്‌സിന്‍റെ പുറത്ത് നിന്നുമുള്ള മെസിയുടെ ഇടം കാലന്‍ ഷോട്ടാണ് മനോഹരമായി വലയില്‍ പതിച്ചത്. നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്‌ജി കുപ്പായത്തില്‍ മെസി ഗോള്‍ നേടിയിരുന്നു.
-
87'
— Paris Saint-Germain (@PSG_English) November 20, 2021 " class="align-text-top noRightClick twitterSection" data="
Messi scores in Messi fashion and we are now up 3-1 ⚽️#PSGFCN pic.twitter.com/OPk61tOufC
">87'
— Paris Saint-Germain (@PSG_English) November 20, 2021
Messi scores in Messi fashion and we are now up 3-1 ⚽️#PSGFCN pic.twitter.com/OPk61tOufC87'
— Paris Saint-Germain (@PSG_English) November 20, 2021
Messi scores in Messi fashion and we are now up 3-1 ⚽️#PSGFCN pic.twitter.com/OPk61tOufC
മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് പിഎസ്‌ജി ജയം പിടിക്കുകയും ചെയ്‌തു. കളിയുടെ രണ്ടാം മിനിട്ടില്‍ കിലിയൻ എംബാപ്പേയിലൂടെ മുന്നിലെത്താന്‍ പിഎസ്‌ജിക്കായിരുന്നു. 76ാം മിനുട്ടില്‍ കോലോ മുവാനിയിലൂടെ നാന്‍റെസ് ഒപ്പമെത്തി. എന്നാല്‍ 81ാം മിനുട്ടില്‍ ഡെന്നിസ് അപ്പിയയുടെ സെൽഫ് ഗോളിലൂടെ പിഎസ്‌ജി വീണ്ടും ലീഡെടുത്തു. തുടര്‍ന്നായിരുന്നു മെസിയുടെ ഗോള്‍ നേട്ടം.
also read: Premier League | ലെസ്റ്റര്‍ സിറ്റിയെ തകർത്ത് ചെൽസി ; വിജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
അതേസമയം 65ാം മിനുട്ടില്‍ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് പിഎസ്‌ജിക്ക് തിരിച്ചടിയായി. നെയ്മര്‍ക്ക് പകരം ടീമിലെത്തിയ സെര്‍ജിയോ റിക്കോയാണ് തുടര്‍ന്ന് സ്ഥാനമേറ്റെടുത്തത്. വിജയത്തോടെ 14 മത്സരങ്ങളില്‍ നിന്നും 37 പോയിന്‍റുമായി ലീഗിൽ തലപ്പത്താണ് പിഎസ്‌ജിയുള്ളത്. 25 പോയിന്‍റുള്ള റെന്നസാണ് രണ്ടാമത്.