പാരീസ്: ഖത്തര്‍ ലോകകപ്പിന് ടിക്കറ്റുറപ്പിച്ച് ഫ്രാൻസും ബെൽജിയവും. യൂറോപ്യന്‍ യോഗ്യത റൗണ്ടില്‍ കസാഖിസ്ഥാനെ എതിരില്ലാത്ത എട്ട് ഗോളിന് തകര്‍ത്താണ് ഫ്രാൻസ് യോഗ്യത നേടിയത്. എസ്റ്റോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ബെൽജിയത്തിന്‍റെ ലോകകപ്പ് പ്രവേശനം.
ഏഴ് മത്സരങ്ങില്‍ നാല് വിജയവുമായി 15 പോയിന്‍റോടെ ഗ്രൂപ്പ് ഡിയില്‍ ഒന്നാമതെത്തിയാണ് ഫ്രാന്‍സ് ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. കസാഖിസ്ഥാനെതിരെ ഏകപക്ഷീയമായ മത്സരത്തില്‍ കിലിയന്‍ എംബാപ്പെ (6, 12, 32, 87) നാല് ഗോളുകളടച്ചപ്പോള്‍ കരീം ബെന്‍സിമ (55, 59), റാബിയോട്ട് (75), ഗ്രീസ്മാന്‍ (84) എന്നിവരും ലക്ഷ്യം കണ്ടു.
-
🇫🇷 Congratulations France! 👏 👏 👏
— FIFA World Cup (@FIFAWorldCup) November 13, 2021 " class="align-text-top noRightClick twitterSection" data="
🏆 The #WorldCup holders will be back in Qatar to defend their crown 👑 pic.twitter.com/44F7nhetlz
">🇫🇷 Congratulations France! 👏 👏 👏
— FIFA World Cup (@FIFAWorldCup) November 13, 2021
🏆 The #WorldCup holders will be back in Qatar to defend their crown 👑 pic.twitter.com/44F7nhetlz🇫🇷 Congratulations France! 👏 👏 👏
— FIFA World Cup (@FIFAWorldCup) November 13, 2021
🏆 The #WorldCup holders will be back in Qatar to defend their crown 👑 pic.twitter.com/44F7nhetlz
ഗ്രൂപ്പ് ഇയില്‍ 19 പോയിന്‍റുമായി തലപ്പത്തെത്തിയാണ് ബെല്‍ജിയവും യോഗ്യത ഉറപ്പിച്ചത്. ഏഴ് മത്സരങ്ങളില്‍ നിന്നും ആറ് വിജയമാണ് സംഘത്തിനുള്ളത്. എസ്റ്റോണിയക്കെതിരായ മത്സരത്തില്‍ ക്രിസ്‌റ്റ്യന്‍ ബെന്‍റെക്കെ (11), യാനിക് കരാസ്‌ക്കോ (53), തിയാഗോ ഹസാര്‍ഡ് (74) എന്നിവരാണ് ബെല്‍ജിയത്തിനായി ലക്ഷ്യം കണ്ടത്.
-
🇧🇪 Congratulations Belgium! 👏 👏 👏
— FIFA World Cup (@FIFAWorldCup) November 13, 2021 " class="align-text-top noRightClick twitterSection" data="
🥉 The 2018 #WorldCup bronze medallists will be hoping to go all the way in 2022 🏆 pic.twitter.com/aMSeb9oerg
">🇧🇪 Congratulations Belgium! 👏 👏 👏
— FIFA World Cup (@FIFAWorldCup) November 13, 2021
🥉 The 2018 #WorldCup bronze medallists will be hoping to go all the way in 2022 🏆 pic.twitter.com/aMSeb9oerg🇧🇪 Congratulations Belgium! 👏 👏 👏
— FIFA World Cup (@FIFAWorldCup) November 13, 2021
🥉 The 2018 #WorldCup bronze medallists will be hoping to go all the way in 2022 🏆 pic.twitter.com/aMSeb9oerg
ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരക്കില്‍ ബെലാറസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വെയിൽസ് കീഴടക്കി. വിജയത്തോടെ 14 പോയിന്‍റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തുള്ള സംഘം ലോകപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.
നെതർലൻഡ്‌സിന് കാത്തിരിക്കണം
ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ നെതർലൻഡ്‌സിനെ മോൻടെനെഗ്രോ സമനിലയിൽ തളച്ചു. രണ്ട് ഗോളുകള്‍ വീതം കണ്ടെത്തിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റുള്ള ഡെച്ചുകാര്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്താണെങ്കിലും യോഗ്യത ഉറപ്പിക്കാനായിട്ടില്ല.
ഗിൽ ബ്രാൾട്ടറിനെ എതിരില്ലാത്ത ആറ് ഗോളിന് തുർക്കി മറികടന്നതാണ് സംഘത്തിന് തിരിച്ചടിയായത്. വിജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്താന്‍ തുര്‍ക്കിക്കായി.