പാരിസ്: വനിത ഫുട്ബോൾ ലോകകപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ നെതർലൻഡ്സിന് ജയം. ഇന്ന് നടന്ന മത്സരത്തില്‍ കാമറൂണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നെതർലൻഡ്സ് തകർത്തത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് അർജന്റീനയെ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
-
#NED WIN! #NEDCMR | #FIFAWWC pic.twitter.com/G4JraWEPXC
— FIFA Women's World Cup (@FIFAWWC) June 15, 2019 " class="align-text-top noRightClick twitterSection" data="
">#NED WIN! #NEDCMR | #FIFAWWC pic.twitter.com/G4JraWEPXC
— FIFA Women's World Cup (@FIFAWWC) June 15, 2019#NED WIN! #NEDCMR | #FIFAWWC pic.twitter.com/G4JraWEPXC
— FIFA Women's World Cup (@FIFAWWC) June 15, 2019
ഗ്രൂപ്പ് ഇയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുള്ള നെതർലൻഡ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇതോടെ നെതർലൻഡ്സ് പ്രീക്വാർട്ടർ ഏകദേശം ഉറപ്പിച്ചു. കാമറൂണിനെതിരെ ഇരട്ട ഗോളുകൾ നേടിയ മിയേഡെമയുടെ തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സിന് അനായാസ ജയം സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ ഗോളുകൾ നേടുന്ന വനിത താരമെന്ന റെക്കോഡും മിയെഡെമ സ്വന്തമാക്കി. ഒരു മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റുള്ള കാനഡയാണ് രണ്ടാം സ്ഥാനത്ത്. ജൂൺ ഇരുപതിന് കാനഡക്കെതിരെയാണ് നെതർലൻഡ്സിന്റെ അവസാന ഗ്രൂപ്പ് മത്സരം.