ETV Bharat / sports

ഗോവ ഗോളടി തുടങ്ങി; ചെന്നൈയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്

ചെന്നൈയിന്‍ എഫ്‌സിയെ സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് എഫ്‌സി ഗോവ പരാജയപ്പെടുത്തിയത്.

ഐഎസ്എല്‍
author img

By

Published : Oct 23, 2019, 9:51 PM IST

പനാമ: ഐഎസ്എല്‍ ആറാം സീസണില്‍ ആധികാരിക ജയവുമായി എഫ്‌സി ഗോവ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഗോവ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഉടനീളം ഗോളടിക്കാന്‍ ചെന്നൈയിന്‍ ശ്രമം നടത്തിയെങ്കിലും ഗോവന്‍ പ്രതിരോധത്തിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഫത്തോർഡ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30-ാം മിനുട്ടില്‍ മധ്യനിര താരം സെമിന്‍ലെന്‍ ലെൻഡുംഗലാണ് ഗോവയ്ക്കായി ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെന്നൈയിന്‍ ഗോൾ മടക്കാന്‍ ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ 62-ാം മിനുട്ടില്‍ ഗോവയുടെ മുന്നേറ്റ താരം ഫെറാൻ കോറോമിനാസ് ചെന്നൈയിന്‍റെ വല വീണ്ടും ചലിപ്പിച്ചു. ഐഎസ്എല്ലില്‍ കോറോയുടെ 35-ാം ഗോളായിരുന്നു ഇത്. 81-ാം മിനുട്ടില്‍ കാർലോസ് പെന ഗോവക്കായി മൂന്നാം ഗോളും നേടി. പരിശീലകന്‍ സെർജിയോ ലോബെറായുടെ കീഴില്‍ കഴിഞ്ഞ സീസണില്‍ നഷ്ടമായ കിരീടം ലക്ഷ്യമിട്ടാണ് ഗോവൻ ടീം ഇത്തവണ ഇറങ്ങുന്നത്.
മൂന്ന് മിനുട്ട് അധിക സമയം ലഭിച്ചിട്ടും പരിശീലകന്‍ ജോൺ ചാൾസ് ഗ്രിഗറിയുടെ നേതൃത്വത്തിലുള്ള ചെന്നൈയിന്‍ എഫ്‌സിക്ക് ഒരു ഗോൾ പോലും മടക്കാനായില്ല. മുമ്പ് 13 തവണ ഇരുവരും ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ആറ് വീതം മത്സരങ്ങൾ വിജയിച്ചിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.