ബാഴ്‌സലോണ: ഇതിഹാസ താരം സാവി ഹെർണാണ്ടസിനെ സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണ പരിശീലകനായി പ്രഖ്യാപിച്ചു. സാവി ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ക്ലബ് മാനേജ്മെന്‍റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
'വീട്ടിലേക്ക് സ്വാഗതം' എന്ന തലക്കെട്ടോടെ സാവിയുടെ തിരിച്ച് വരവ് ട്വിറ്ററിലൂടെ ബാഴ്‌സ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് വർഷത്തെ കരാറാണ് സാവി ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്. നവംബർ 8ന് നൗ ക്യാമ്പില്‍ നടക്കുന്ന പരിപാടിയിൽ ബാഴ്‌സ സാവിയെ മുഖ്യ പരിശീലകനായി അവതരിപ്പിക്കും.
-
🚨 𝐈𝐓‘𝐒 𝐎𝐅𝐅𝐈𝐂𝐈𝐀𝐋! 🚨
— FC Barcelona (@FCBarcelona) November 6, 2021 " class="align-text-top noRightClick twitterSection" data="
Xavi is coming back! https://t.co/9Cf8AONfWP
">🚨 𝐈𝐓‘𝐒 𝐎𝐅𝐅𝐈𝐂𝐈𝐀𝐋! 🚨
— FC Barcelona (@FCBarcelona) November 6, 2021
Xavi is coming back! https://t.co/9Cf8AONfWP🚨 𝐈𝐓‘𝐒 𝐎𝐅𝐅𝐈𝐂𝐈𝐀𝐋! 🚨
— FC Barcelona (@FCBarcelona) November 6, 2021
Xavi is coming back! https://t.co/9Cf8AONfWP
സാവിയെ വിട്ടു നൽകാനായി ഖത്തർ ക്ലബായ അൽ സാദിന് അഞ്ച് മില്ല്യന്‍ യൂറോ ബാഴ്‌സ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്ലബ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2019 മുതല്‍ അൽ സാദിന്‍റെ മുഖ്യ പരിശീലകനായിരുന്ന സാവി.
സാവിക്ക് കീഴില്‍ ഖത്തർ ലീഗ്, ഖത്തർ കപ്പ്, ഖത്തർ സൂപ്പർ കപ്പ് ഉള്‍പ്പെടെ രാജ്യത്തെ പ്രധാന കിരീടങ്ങളെല്ലാം അല്‍ സാദ് ഉയര്‍ത്തിയിട്ടുണ്ട്.
also read: സ്കോട്ട്‌ലൻഡ് ഡ്രസിങ് റൂമിലെത്തി കോലിയും സംഘവും; അമൂല്യമെന്ന് സ്കോട്ടിഷ് താരങ്ങൾ
തുടര്‍ തോല്‍വികളെ തുടര്‍ന്ന് ടീം പുറത്താക്കിയ ഡച്ച് പരിശീലകൻ റൊണാള്‍ഡ് കൂമാന് പകരമാണ് സാവി ചുമതലയേല്‍ക്കുന്നത്.