ലണ്ടന്‍: എഫ്എ കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനല്‍ ലൈനപ്പായി. ഇന്ന് നടന്ന മത്സരത്തില്‍ ഡെർബി കൗണ്ടിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു. ഇഗാലോ യുണൈറ്റഡിനായി ഇരട്ടഗോൾ നേടി. ആദ്യപകുതിയില്‍ 41-ാം മിനിട്ടിലും രണ്ടാം പകുതിയില്‍ 70-ാം മിനുട്ടിലുമായിരുന്നു ഇഗാലോയുടെ ഗോളുകൾ. 33 ആം മിനുട്ടിൽ ലൂക്ക് ഷോയാണ് യുണൈറ്റഡിനായി ഡെർബി കൗണ്ടിയുടെ വല ചലിപ്പിച്ചു. മുന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ വെയിന്‍ റൂണി ഡെർബി കൗണ്ടിക്കായി ഇറങ്ങിയെങ്കിലും അവർക്ക് ഗോൾ മാത്രം കണ്ടെത്താനായില്ല.
നേരത്തെ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ പരാജയപ്പെട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗലെ വമ്പന്‍മാരായാ ലിവർപൂൾ ചെല്‍സിയോട് തോറ്റും പിന്നാലെ നോർവിച്ച് സിറ്റിയോട് തോറ്റ് ടോട്ടനവും എഫ്‌എ കപ്പില്‍ നിന്നും പുറത്തായിരുന്നു. മാർച്ച് 21-നാണ് ക്വാർട്ടർ ഫൈനല്‍ മത്സരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ക്വാർട്ടർ ഫൈനല്‍ മത്സരത്തില്‍ നോർവിച്ച് സിറ്റിയെ നേരിടും. മറ്റൊരു ക്വാർട്ടർ ഫൈനലില്‍ ഷെഫീല്‍ഡ് യുണൈറ്റഡും ആഴ്‌സണലും തമ്മില്‍ ഏറ്റുമുട്ടും. ലെസ്റ്റർ സിറ്റിയും ചെല്‍സിയും തമ്മിലും ന്യൂകാസലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് മറ്റ് രണ്ട് ക്വാർട്ടർ ഫൈനല്‍ പോരാട്ടങ്ങൾ നടക്കുക.