ETV Bharat / sports

സ്വീഡൻ അകത്ത്, ലെവാൻഡോവ്സ്‌കിയും കുട്ടരും പുറത്ത്

യൂറോ കപ്പ് പ്രീ ക്വാർട്ടറില്‍ കടന്ന് സ്വീഡൻ. പോളണ്ടിനെ തകർത്തത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്.

author img

By

Published : Jun 24, 2021, 10:02 AM IST

Eurocup  Sweden vs Poland  സ്വീഡൻ ഫുട്ബോൾ  പോളണ്ട് യൂറോകപ്പ്  ലെവാൻഡോവ്സ്‌കി  വിക്‌ടർ ക്ലോസ  Sweden Eurocup  Poland Eurocup
സ്വീഡൻ

സെന്‍റ് പീറ്റേഴ്സ്ബർഗ്: പോളണ്ടിനെ തോൽപ്പിച്ച് യുറോ കപ്പ് പ്രീക്വാർട്ടറില്‍ പ്രവേശിച്ച് സ്വീഡൻ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വീഡന്റെ ജയം. എമിൽ ഫോർസ്ബർഗിന്റെ ഇരട്ട ഗോളും രണ്ടാം പകുതിയുടെ അധിക സമയത്തെ ഗോളുമാണ് സ്വീഡന് തുണയായത്. വിക്‌ടർ ക്ലോസണാണ് സ്വീഡന്റെ 'രക്ഷാ' ഗോളടിച്ചത്.

പോളണ്ട് നായകൻ റോബർട്ട് ലെവാൻഡോവ്സ്‌കിയുടെ ഒറ്റയാൾ പോരാട്ടം ഇന്നലെ ഫലം കണ്ടില്ല. ലെവാൻഡോവ്സ്‌കി സ്വീഡൻ വല രണ്ടു തവണയാണ് കുലുക്കിയത്. ജയത്തോടെ സ്വീഡൻ ഗ്രുപ്പ് ചാമ്പ്യന്മാരാകുകയും പ്രീക്വാർട്ടർ ബർത്ത് ഉറപ്പിക്കുകയും ചെയ്‌തു. തോൽവിയോടെ പോളണ്ട് യുറോ കപ്പിൽ നിന്നും പുറത്തായി.

ആദ്യ പകുതിയില്‍ സ്വീഡൻ

മത്സരത്തിന്റെ തുടക്കം മുതൽ അക്രമിച്ചാണ് സ്വീഡൻ കളിച്ചത്. രണ്ടാം മിനിറ്റില്‍ എമിൽ ഫോർസ്ബർഗായിരുന്നു സ്വീഡന് ആദ്യ ലീഡ് നൽകിയത്. ഗോൾ വീണതോടെ പോളണ്ട് പ്രത്യാക്രമണങ്ങൾക്ക് തുടക്കമിട്ടു. 17-ാം മിനിറ്റിൽ ലെവാൻഡോവ്സ്‌കിയുടെ രണ്ടു ഷോട്ടുകൾക്കാണ് ഗോൾ പോസ്റ്റ് വില്ലാനായത്.

രണ്ടാം പകുതിയില്‍ ഇഞ്ചോടിഞ്ച്

രണ്ടാം പകുതിയിലും പോളണ്ടിന്റെയും സ്വീഡന്റെയും വീര്യത്തിന് കുറവ് വന്നില്ല. കൗണ്ടർ അറ്റാക്കുകളുണ്ടായികൊണ്ടിരുന്നു. പോളണ്ടിന്റെ ഒരു കൗണ്ടറിന് ഫലമായി 59-ാം മിനിറ്റിലായിരുന്നു ഫോർസ്ബർഗിന്റെ അടുത്ത ഗോൾ വരുന്നത്. സ്വീഡൻ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിട്ടും പോളണ്ട് വിട്ടുകൊടുക്കാൻ തയ്യാറായില്ല.

61-ാം മിനിറ്റിൽ നായകൻ റോബർട്ട് ലെവാൻഡോവ്സ്‌കി പോളണ്ടിന്റെ ഗോൾ അക്കൗണ്ട് ഓപ്പൺ ചെയ്തു. ലെവാൻഡോവ്സ്‌കിയുടെ മുന്നേറ്റങ്ങളാണ് പിന്നെ കണ്ടത്. 84-ാം മിനിറ്റിൽ ലെവാൻഡോവ്സ്‌കിയിലൂടെ പോളണ്ട് സ്വീഡന് ഒപ്പമെത്തി. പോളണ്ടിന്റെ പ്രീക്വാർട്ടർ സാധ്യതകൾക്ക് ജീവൻ വച്ച നിമിഷങ്ങളായിരുന്നു അത്.

വിക്‌ടറിന്‍റെ വിജയഗോൾ

ഫുൾ ടൈം കഴിഞ്ഞതോടെ വിജയഗോളിനായിരുന്നു ഇരുവരുടെയും ശ്രമം. 90+3 മിനിറ്റിലായിരുന്നു പോളണ്ടിന്റെ ഹൃദയം ഭേദിച്ച ഗോൾ വിക്‌ടർ ക്ലോസ അടിക്കുന്നത്. സ്വീഡന്റെ ഗോൾ വീരൻ എമിൽ ഫോർസ്ബർഗിന് പകരക്കാരനായി കളത്തിലിറങ്ങിയ വിക്‌ടർ, ഫോർസ്ബർഗിന് പോന്ന പകരക്കാരനാണെന്ന് തെളിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.