ETV Bharat / sports

യൂറോ കപ്പ്: ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും നേര്‍ക്കുനേര്‍; ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം

author img

By

Published : Jul 7, 2021, 11:54 AM IST

ക്വാര്‍ട്ടര്‍ ഫൈനലില്‍ യുക്രൈനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് സെമിയുറപ്പിച്ചത്. ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡെന്മാര്‍ക്കിന്‍റെ വരവ്.

England vs Denmark.  European cup  Euro cup  Euro 2020  ഇംഗ്ലണ്ട് ഡെന്മാര്‍ക്ക്  ഇംഗ്ലണ്ട് - ഡെന്മാര്‍ക്ക്
യൂറോ കപ്പ്: ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും നേര്‍ക്കുനേര്‍; ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം

വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയുടെ എതിരാളികൾ ആരെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്ന് നടക്കുന്ന രണ്ടാം സെമയില്‍ ഇംഗ്ലണ്ട് ഡെൻമാർക്കിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ക്വാര്‍ട്ടര്‍ ഫൈനലില്‍ യുക്രൈനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് സെമിയുറപ്പിച്ചത്. ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡെന്മാര്‍ക്കിന്‍റെ വരവ്.

മൂന്നാം സെമിക്ക് ഇംഗ്ലണ്ട്

യൂറോയിലെ മൂന്നാം സെമിക്കിറങ്ങുന്ന ഇംഗ്ലണ്ട് ലക്ഷ്യം വെയ്ക്കുന്നത് ആദ്യ ഫൈനലാണ്. 1968, 1996 വര്‍ഷങ്ങളിലായിരുന്നു ടീം നേരത്തെ സെമി കളിച്ചത്. എന്നാല്‍ 1968ല്‍ യൂഗോസ്ലാവിയ, 1996ല്‍ ജര്‍മ്മനി എന്നിവര്‍ക്കെതിരെ തോല്‍വി വഴങ്ങാനായിരുന്നു സംഘത്തിന്‍റെ വിധി.

also read: മാര്‍ട്ടിനസ് വിധി നിര്‍ണയിച്ചു; കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അ‍ര്‍ജന്‍റീന സ്വപ്ന ഫൈനല്‍

ഡെന്മാര്‍ക്കിനെതിരെ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, റഹീം സ്‌റ്റെര്‍ലിങ്, കെയ്ൻ ഗ്രീലിഷ് ലൂക്ക് ഷോ എന്നിവര്‍ക്ക് പുറമെ ഗോള്‍ കീപ്പര്‍ പിക്‌ഫോര്‍ഡിന്‍റേയും പ്രകടനം നിര്‍ണായകമാവും. ഹാരി കെയ്‌നെ ഏക സ്ട്രെക്കറാക്കി 4-2-3-1 ഫോർമേഷനിലാവും കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ടീമിനെ അണിനിരത്തുക.

നാലാം സെമിയ്ക്ക് ഡെൻമാർക്ക്

മറുവശത്ത് യൂറോ കപ്പിലെ ഡെന്മാര്‍ക്കിന്‍റെ നാലാം സെമി ഫൈനല്‍ മത്സരമാണിത്. നേരത്തെ 1964,1984, 1992 വര്‍ഷങ്ങളില്‍ ടീം സെമി കളിച്ചിട്ടുണ്ട്. 1992ല്‍ കിരീടം ചൂടിയാണ് അവര്‍ ടൂര്‍ണമെന്‍റ് അവസാനിപ്പിച്ചത്. ഇതോടെ ചരിത്രം ആവര്‍ത്തിക്കാനാവും ഡെൻമാർക്ക് ശ്രമിക്കുന്നത്. കാസ്‌പർ ഡോൾബര്‍ഗ്, ജോക്കിം മാലേ, മാർട്ടിൻ ബ്രെയ്‌ത്ത്‌വെയ്‌റ്റ് എന്നിവരുടെ പ്രകടനം കോച്ച് കാസ്‌പർ യൂൾമണ്ടിന്‍റെ സംഘത്തിന് നിര്‍ണായകമാവും.

നേര്‍ക്കുനേര്‍ കണക്ക്

ഇംഗ്ലണ്ടും ഡെൻമാർക്കും ഇതേവരെ 21 മത്സരങ്ങളിലാണ് പരസ്പരം പോരടിച്ചത്. 12 മത്സരങ്ങളില്‍ ഇംഗ്ലണ്ട് ജയം പിടിച്ചപ്പോള്‍ നാല് മത്സരങ്ങളാണ് ഡെൻമാർക്ക് ജയിച്ച് കയറിയത്. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇരുവരും തമ്മില്‍ അവസാനം ഏറ്റുമുട്ടിയ അവസാന അറ് മത്സരങ്ങളില്‍ ഒരുവിജയം മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്.

മൂന്ന് മത്സരങ്ങള്‍ ഡെന്മാര്‍ക്ക് പിടിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അതേസമയം കഴിഞ്ഞ വർഷം യുവേഫ നേഷൻസ് ലീഗിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഡെൻമാർക്ക് ഒരു ഗോളിന് ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.