വെംബ്ലി: യൂറോപ്പിന്‍റെ ഫുട്ബോള്‍ രാജാക്കന്മാര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വെംബ്ലിയില്‍ പുലര്‍ച്ചെ 12.30ന് നടക്കുന്ന ഫൈനലില്‍ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡെൻമാർക്കിനെ കീഴടക്കിയാണ് സൗത്ത് ഗേറ്റിന്‍റെ സംഘം ഫൈനലിനെത്തുന്നത്.
-
Smiles today, game faces tomorrow 💪😄😤#VivoAzzurro #ITA #ITAENG #EURO2020 pic.twitter.com/ZPzAI5F5No
— Italy ⭐️⭐️⭐️⭐️ (@azzurri) July 10, 2021 " class="align-text-top noRightClick twitterSection" data="
">Smiles today, game faces tomorrow 💪😄😤#VivoAzzurro #ITA #ITAENG #EURO2020 pic.twitter.com/ZPzAI5F5No
— Italy ⭐️⭐️⭐️⭐️ (@azzurri) July 10, 2021Smiles today, game faces tomorrow 💪😄😤#VivoAzzurro #ITA #ITAENG #EURO2020 pic.twitter.com/ZPzAI5F5No
— Italy ⭐️⭐️⭐️⭐️ (@azzurri) July 10, 2021
സ്പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ പുറത്താക്കിയാണ് ഇറ്റലിയുടെ വരവ്. അതേസമയം യൂറോ കപ്പിന്‍റെ ചരിത്രം തിരുത്തി കന്നി കിരീടത്തിനായാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ 1968ന് ശേഷം മറ്റൊരു കിരീടമാണ് അസൂറികള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതോടെ വെംബ്ലിയിലെ പോരാട്ടം കനക്കും.
ചരിത്രം തീര്‍ക്കാന്‍ ത്രീ ലയണ്‍സ്
ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്താന്‍ 55 കൊല്ലം കാത്തിരിക്കേണ്ടിവന്ന ഇംഗ്ലണ്ട് സ്വന്തം തട്ടകമായ വെംബ്ലിയില്‍ ജീവന്‍ മരണപ്പോരാട്ടത്തിനായാണ് ഇറങ്ങുന്നത്. ലോകകപ്പിലും യുവേഫ നാഷന്‍സ് ലീഗിലുമെല്ലാം അവസാന ഘട്ടത്തില്‍ അടി പതറിയ വേദനയില്ലാതാവാന്‍ ത്രീലയണ്‍സിന് വിജയം അനിവാര്യമാണ്. യൂറോയില്‍ ഗോള്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്ന സൗത്ത് ഗേറ്റിന്‍റെ സംഘത്തിന്‍റെ വല കുലുങ്ങിയത് ഒരേയൊരു തവണയാണ്.
-
🏆 1 DAY TO GO! 🏆
— UEFA EURO 2020 (@EURO2020) July 10, 2021 " class="align-text-top noRightClick twitterSection" data="
The #EURO2020 final is almost upon us 🤩 pic.twitter.com/9ghsA2mvF4
">🏆 1 DAY TO GO! 🏆
— UEFA EURO 2020 (@EURO2020) July 10, 2021
The #EURO2020 final is almost upon us 🤩 pic.twitter.com/9ghsA2mvF4🏆 1 DAY TO GO! 🏆
— UEFA EURO 2020 (@EURO2020) July 10, 2021
The #EURO2020 final is almost upon us 🤩 pic.twitter.com/9ghsA2mvF4
നായകന്‍ ഹാരി കെയ്‌ന്‍, റഹിം സ്‌റ്റെര്‍ലിങ്, ബുകായോ സാക എന്നിവരെ മുന്‍ നിര്‍ത്തി തന്നെയാവും സൗത്ത് ഗേറ്റ് ടീമിനെ കളത്തിലിറക്കുക. ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിന്‍റേയും കെയ്‌ല്‍ വാക്കര്‍, ഹാരി മാഗ്വയര്‍, ലൂക് ഷോ എന്നിവരുടേയും പ്രകടനം നിര്‍ണായകമാവും. അതേസമയം പരിക്കേറ്റ ഫില്‍ ഫോഡന് പകരം ജാഡന്‍ സാഞ്ചോ ടീമില്‍ ഇടം പിടിച്ചേക്കും.
-
🤩 It's EURO 2020 final day! 🤩
— UEFA EURO 2020 (@EURO2020) July 11, 2021 " class="align-text-top noRightClick twitterSection" data="
🔮👇 Predict who will lift the 🏆 at Wembley Stadium...@bookingcom | #EUROfixtures | #EURO2020 pic.twitter.com/b3ZTBHlthh
">🤩 It's EURO 2020 final day! 🤩
— UEFA EURO 2020 (@EURO2020) July 11, 2021
🔮👇 Predict who will lift the 🏆 at Wembley Stadium...@bookingcom | #EUROfixtures | #EURO2020 pic.twitter.com/b3ZTBHlthh🤩 It's EURO 2020 final day! 🤩
— UEFA EURO 2020 (@EURO2020) July 11, 2021
🔮👇 Predict who will lift the 🏆 at Wembley Stadium...@bookingcom | #EUROfixtures | #EURO2020 pic.twitter.com/b3ZTBHlthh
ഇറ്റലിക്ക് മായ്ക്കാന്‍ 53 വർഷത്തെ ഇടവേള
യൂറോ കപ്പില്‍ 1968ന് ശേഷം മറ്റൊരു കിരീടമാണ് റോബർട്ടോ മാൻസീനിയുടെ സംഘം ലക്ഷ്യമിടുന്നത്. 2000, 2012 എന്നീ വര്‍ഷങ്ങളില്‍ കലാശപ്പോരില്‍ കാലിടറിയ അസൂറികള്‍ ഇക്കുറി വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല. ഇറ്റലിയുടെ പത്താമത്തെ രാജ്യാന്തര ഫൈനല്‍ കൂടിയാണിത്. നേരത്തെ ആറ് ലോകകപ്പുകളിലും നാല് യൂറോയിലും സംഘം ഫൈനല്‍ കളിച്ചിട്ടുണ്ട്.
-
🏆✈️ From UEFA HQ to Wembley, deliveries don't get much more special than this.
— UEFA EURO 2020 (@EURO2020) July 10, 2021 " class="align-text-top noRightClick twitterSection" data="
Who will be lifting the trophy tomorrow?
#EURO2020 | @FedExEurope pic.twitter.com/nu5x3urGv0
">🏆✈️ From UEFA HQ to Wembley, deliveries don't get much more special than this.
— UEFA EURO 2020 (@EURO2020) July 10, 2021
Who will be lifting the trophy tomorrow?
#EURO2020 | @FedExEurope pic.twitter.com/nu5x3urGv0🏆✈️ From UEFA HQ to Wembley, deliveries don't get much more special than this.
— UEFA EURO 2020 (@EURO2020) July 10, 2021
Who will be lifting the trophy tomorrow?
#EURO2020 | @FedExEurope pic.twitter.com/nu5x3urGv0
തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ കഴിയുന്ന ടീം യൂറോയില്‍ ഇത്തവണ തോല്‍വി അറിഞ്ഞിട്ടില്ല. നായകന്‍ ജോര്‍ജിയോ കെല്ലിനി, ഇമ്മൊബല്ലെ, ഫെഡറിക്കോ ചീസ, ഇന്‍സൈന്‍, ലോക്കാട്ടിലി, പിസീന തുടങ്ങിയവരെല്ലാം ഇറ്റലിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജിയുടേയും പ്രകടനം നിര്‍ണായകമാവും. ഒരു പ്രമുഖ ടൂര്‍ണമെന്‍റിലും ഇറ്റലി ഇംഗ്ലണ്ടിനോട് തോറ്റിട്ടില്ല എന്നതും ചരിത്രം.
-
🏴 Getting down to business 👊#EURO2020 pic.twitter.com/azbB4iPyKk
— UEFA EURO 2020 (@EURO2020) July 10, 2021 " class="align-text-top noRightClick twitterSection" data="
">🏴 Getting down to business 👊#EURO2020 pic.twitter.com/azbB4iPyKk
— UEFA EURO 2020 (@EURO2020) July 10, 2021🏴 Getting down to business 👊#EURO2020 pic.twitter.com/azbB4iPyKk
— UEFA EURO 2020 (@EURO2020) July 10, 2021
നേര്‍ക്ക് നേര്‍ പേരാട്ടം
ചരിത്രത്തില്‍ ഇതേവരെ ഇരു സംഘങ്ങളും 27 മത്സരങ്ങളില്‍ ഏറ്റ് മുട്ടിയപ്പോള്‍ 11 മത്സരങ്ങളില്‍ ഇറ്റലിയും എട്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ടും വിജയിച്ചു. എട്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അതേസമയം ഇരു ടീമും അവസാനമായി 2018ലാണ് ഏറ്റുമുട്ടിയത്. അന്ന് മത്സരം 1-1 സമനിലയില്‍ കലാശിച്ചിരുന്നു.