ഗ്ലാസ്കോ : കഴിഞ്ഞ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയെ ചെക്ക് റിപ്പബ്ലിക്ക് സമനിലയിൽ തളച്ചു. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതമടിച്ച് കളിയവസാനിപ്പിച്ചു.
പാട്രിക് ഷിക്ക് 37-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കിനായി ലീഡ് നേടിയപ്പോൾ 47-ാം മിനിറ്റിൽ ക്രൊയേഷ്യയെ ഇവാൻ പെരിസിച്ച് ഒപ്പമെത്തിച്ചു. പിന്നീട് ജയത്തിനായി ഇരുവരും ശ്രമിച്ചെങ്കിലും ഡിഫെൻസിനെ മറികടന്ന് വലകുലുക്കാന്‍ സാധിച്ചില്ല.
ചെക്കിന്റെ പരീക്ഷണം
പെനാല്‍ട്ടിയിലൂടെയാണ് ഷിക്കിന്റെ ഗോള്‍. ഡെയാൻ ലോവ്രെൻ 37-ാം മിനിറ്റിൽ ഷിക്കിനെ ഫൗള്‍ ചെയ്തതിന് വാറിലൂടെയാണ് റഫറി പെനാലിറ്റി വിധിച്ചത്. പെനാലിറ്റി കിക്കെടുത്തത് ഷിക്ക് ഒട്ടും പിഴച്ചില്ല. ഫൗള്‍ ചെയ്ത ലോവ്രെന് യെല്ലോ കാര്‍ഡും ലഭിച്ചു.
ക്രൊയേഷ്യയുടെ നീക്കങ്ങള്‍ക്ക് തടയിട്ടായിരുന്നു ചെക്ക് തുടക്കം മുതലേ കളിച്ചത്. കിക്കോഫായി മൂന്നാം മിനിട്ടില്‍ കോർണര്‍ കിക്കിലൂടെ ചെക്ക് റിപ്പബ്ലിക്കിന് ഗോളവസരം ലഭിച്ചെങ്കിലും വലയിലെത്തിക്കാന്‍ സാധിച്ചില്ല.
ആദ്യ 18 മിനിറ്റിലെ മൂന്നവസരങ്ങളാണ് ചെക്കിന് ലഭിച്ചത്. 18-ാം മിനിറ്റിൽ യാക്കൂബ് ജാങ്കോയുടെ പാസ് കിട്ടിയ ഷിക്കിന് പിഴച്ചു. ക്രൊയേഷ്യൻ ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവികിന്റെ കൈകളിലെക്കാണ് ഷിക്കിന്റെ ഷോട്ട് അവസാനിച്ചത്.
ക്രൊയേഷ്യ സമനില പിടിക്കുന്നു
പകരക്കാരെ ഇറക്കിയാണ് ക്രൊയേഷ്യ തുടങ്ങിയത്. ചെക്ക് ലീഡ് പിടിച്ചതോടെ സമനില ഗോളിനായിയുള്ള ലോക കപ്പ് റണ്ണറപ്പുകളുടെ ശ്രമം 47-ാം മിനിറ്റിൽ ഫലം കണ്ടു. മധ്യനിരയില്‍ നിന്നും ആൻഡ്രെ ക്രാമാറിച്ച് അപ്രതീക്ഷിതമായ നീക്കത്തിലൂടെ നല്കിയ പാസ് ഇവാൻ പെരിസിച്ച് വലയിലെത്തിച്ചു.
ചെക്ക് പ്രതിരോധത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പ് മനോഹരമായി ഡ്രിബിള്‍ ചെയ്താണ് പെരിസിച്ച് ഇടതുവിങ്ങിലൂടെ വല കുലുക്കിയത്.
Also Read: ഇന്ത്യയുടെ 'പറക്കും സിംഗ്'; ഇതിഹാസ താരം മിൽഖ സിംഗ് വിടവാങ്ങി
യൂറോയിലെ തുല്യശക്തികളുടെ മത്സരമെന്നാണ് ഈ പോരാട്ടം വിശേഷിപ്പിക്കപ്പെട്ടത്. അതേസമയം റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയ്ക്ക് ആ ഫോമിലേക്ക് ഇതേവരെ ഉയരാനായിട്ടില്ല. നേരത്തെ ക്രൊയേഷ്യ യൂറോയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയം വഴങ്ങിയിരുന്നു.
ഇപ്പോഴത്തെ സമനില കൂടിയാതോടെ ഒരു പോയിന്റ് മാത്രമാണവര്‍ക്കുള്ളത്. ഗ്രൂപ്പില്‍ സ്കോട്ട്ലൻഡിനെതിരായ അടുത്ത മത്സരത്തില്‍ ജയിച്ചാലേ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ ബാക്കിയാകൂ. അതേസമയം ചെക്ക് റിപ്പബ്ലിക്ക് രണ്ട് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്.