കോപ്പന്‍ഹേഗന്‍ : യൂറോ കപ്പിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഡെൻമാർക്ക് ബെൽജിയത്തെ നേരിടും. ഫിൻലാൻഡിനെതിരെയുള്ള മത്സരത്തിനിടെ കുഴഞ്ഞുവീണ എറിക്‌സണിന്‍റെ ദുരിതത്തിന് മുന്നിൽ പകച്ചുപോയ ഡെൻമാർക്കിന് നേരിടേണ്ടി വന്നത് തോൽവിയാണ്.
തങ്ങളുടെ മണ്ണില്‍ നടക്കുന്ന മത്സരം ചികിത്സയില്‍ തുടരുന്ന ക്രിസ്റ്റ്യന്‍ എറിക്സണിന് വേണ്ടി ജയിക്കുകയെന്നതാകും ഡെൻമാർക്കിന്റെ ലക്ഷ്യം. ഇന്ത്യൻ സമയം രാത്രി 9:30 ന് കോപ്പന്‍ഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിലാണ് മത്സരം.
also read: യൂറോ : പ്രീ ക്വാർട്ടറിലെത്താൻ നെതർലാൻഡും ഓസ്ട്രിയയും നേർക്കുനേർ
എറിക്സണിന് പകരം വരുന്ന താരമാകും മിഡ്‌ഫീൽഡ് നിയന്ത്രിക്കുക. അതേസമയം കരുത്തരാണ് ബെല്‍ജിയം. ആദ്യ മത്സരത്തിൽ റഷ്യയെ തകർത്ത ബെൽജിയത്തിന് ഇത്തവണയും ജയിക്കാനായാൽ പ്രീക്വാർട്ടർ ഉറപ്പിക്കാനാകും.
ഗോളി മുതൽ മുന്നേറ്റക്കാർ വരെ ടീമിന് കുതിപ്പേകുന്ന പടയാണ് ബെല്‍ജിയത്തിന്‍റേത്. കോച്ച് റോബർട്ടോ മാർട്ടിനെസ് തയ്യാറാക്കിയ തന്ത്രമെന്താണെന്നും കണ്ടറിയേണ്ടതുണ്ട്.