ETV Bharat / sports

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്വിറ്റ് ഫൈറ്റ് ; ആശ്വാസ ജയം തേടി തുർക്കി - swis fight news

ഗ്രൂപ്പ് എയില്‍ നിന്നും പ്രീ ക്വാര്‍ട്ടര്‍ യോഗ്യതയ്ക്കായി ഇറ്റലിയോടും വെയ്ല്‍സിനോടുമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരിക്കുന്നത്.

യൂറോ അപ്പ്‌ഡേറ്റ്  ഗ്രൂപ്പ് എ യോഗ്യത വാര്‍ത്ത  സ്വിസ് ഫൈറ്റ് വാര്‍ത്ത  തുര്‍ക്കി പുറത്ത് വാര്‍ത്ത  euro update  group a qualifier news  swis fight news  turkey out news
യൂറോ
author img

By

Published : Jun 20, 2021, 1:43 PM IST

അസർബൈജാൻ : ബാക്കു സ്റ്റേഡിയത്തില്‍ ഇന്ന് പന്തുരുളുമ്പോള്‍ അത് നിലനിൽപ്പിന്‍റെയും അഭിമാനത്തിന്‍റെയും പോരാട്ടമായി മാറും. ഗ്രൂപ്പ് എയില്‍ സ്വിറ്റ്സർലൻഡും തുർക്കിയും തമ്മില്‍ ഇന്ത്യൻ സമയം രാത്രി 9:30നാണ് മത്സരം.

കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിച്ച തുർക്കിക്ക് ഈ യൂറോ കപ്പ് നല്ല ഓർമകൾ ഒന്നും സമ്മാനിച്ചിട്ടില്ല. ഇറ്റലിയോടും വെയ്ൽസിനോടും വലിയ മാർജിനിൽ തോറ്റു. ഇതോടെ പോയിന്‍റൊന്നും നേടാതെ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരാണ്.

ടൂർണമെന്‍റിൽ ഒരു ഗോൾ പോലും നേടാത്ത തുര്‍ക്കിക്ക് ഇന്ന് ഒരു ഗോള്‍ പോലും ആശ്വാസമാകും. സ്വിറ്റ്സർലൻഡിനോട് ജയിക്കാനായാല്‍ അത് ഇരട്ടി മധുരമായി മാറും.

മറുഭാഗത്ത് സ്വിറ്റ്സർലൻഡിന് ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടമാണ്. ആദ്യ മത്സരത്തിൽ ഇറ്റലിയോട് തോറ്റു. രണ്ടാം മത്സരത്തിൽ വെയ്ൽസിനോട് സമനില. ഇതാണ് സ്വിറ്റ് പടയുടെ അവസ്ഥ.

അതുകൊണ്ട് തന്നെ ഈ മത്സരത്തിൽ തുർക്കിയെ തോൽപ്പിക്കുകയും ഇറ്റലി വെയ്ൽസിനെ തോൽപ്പിക്കുകയും ചെയ്താൽ സ്വിറ്റ്സർലാൻഡിന് നോക്കൗട്ട് പാസ് ഉറപ്പിക്കാം.

Also Read: ജര്‍മന്‍ കരുത്തില്‍ മുട്ടുമടക്കി പോര്‍ച്ചുഗല്‍ ; മരണ ഗ്രൂപ്പില്‍ ഇനി ജീവന്‍മരണ പോരാട്ടം

മാത്രമല്ല ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമാകാം. പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ല. യൂറോയിൽ സ്വിസ് പടക്ക് മോശം ഒര്‍മകളാണ് ഉള്ളത്. അവസാനം കളിച്ച 15 മത്സരങ്ങളിൽ ജയിച്ചത് രണ്ട് തവണ മാത്രമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.