ETV Bharat / sports

ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇറ്റലി, നോക്കൗട്ട് ടിക്കറ്റിനായി വെയ്ൽസ് - യൂറോ അപ്പ്‌ഡേറ്റ്

ഇന്ന് സമനിലയെങ്കിലും പിടിക്കാനായാൽ ഗ്രൂപ്പ് എയില്‍ നിന്നും വെയ്ൽസിന് പ്രീക്വാർട്ടര്‍ ഉറപ്പാക്കാം.

http://10.10.50.85:6060///finalout4/kerala-nle/finalout/20-June-2021/12199223_afasfsdaf.jpg
യൂറോ
author img

By

Published : Jun 20, 2021, 1:13 PM IST

റോം : യൂറോ കപ്പില്‍ ഗ്രൂപ്പ് തലത്തിലെ അവസാന ഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കം. എ ഗ്രൂപ്പിലെ ടേബിള്‍ ടോപ്പേഴ്‌സായ ഇറ്റലിയും രണ്ടാം സ്ഥാനക്കാരായ വെയ്ൽസും തമ്മിലാണിന്ന് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 9:30 നാണ് മത്സരം. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് പോരാട്ടം.

ഇന്ന് സമനിലയെങ്കിലും പിടിക്കാനായാൽ വെയ്ൽസിന് പ്രീക്വാർട്ടര്‍ ഉറപ്പാക്കാം. ഇറ്റലി നേരത്തെ തന്നെ പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രീക്വാർട്ടറിൽ കടക്കുന്ന രണ്ടാമത്തെ ടീമിനെ ഇന്നറിയാൻ സാധിക്കും. അഥവാ അസൂറികളെ മലർത്തിയടിക്കാൻ വെയ്ൽസിനായാല്‍ അവര്‍ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. എന്നാല്‍ പരാജയപ്പെട്ടാല്‍ വെയ്ല്‍സ് പുറത്താകാനും സാധ്യതയുണ്ട്.

വെയ്ല്‍സ് ഇന്ന് പരാജയപ്പെടുകയും എ ഗ്രൂപ്പില്‍ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലാൻഡ് തുർക്കിയോട് ജയിക്കുകയും ചെയ്‌താല്‍ സ്വിസ് പട യോഗ്യത നേടും.

പിന്നാലെ വെയ്ല്‍സ് മൂന്നാം സ്ഥാനത്തേക്ക് തരം താഴ്‌ത്തപ്പെടുകയും ചെയ്യും. അപ്പോഴും നോക്കൗട്ട് സാധ്യതകൾ നിലർത്താൻ ടീമിനാകും. കഴിഞ്ഞ തവണയെ അപേക്ഷിച്ച് അക്രമിച്ച് കളിക്കാന്‍ തുടങ്ങിയ വെയ്ല്‍സിന് ഗരത് ബെയ്ൽ, ആരോൺ റാംസി എന്നിവരാണ് കരുത്ത്.

ഇറ്റലിക്ക് എന്തുകൊണ്ടും ഇത് സേഫ് ഗെയിമാണ്. അപരാജിത കുതിപ്പ് നടത്തുന്ന അസൂറികൾക്കിന്നും ജയം അവർത്തിക്കാനായാൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. പ്രീക്വാർട്ടറിൽ പ്രവേശിച്ചതിനാല്‍ അവരുടെ അടുത്ത ലക്ഷ്യം ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയെന്നതാണ്. ഇന്ന് സമനില വഴങ്ങിയാൽ പോലും ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാം.

Also Read: ബ്രിസ്റ്റോളില്‍ റെക്കോഡിട്ട് ഇന്ത്യന്‍ വനിതകള്‍ ; സമനിലയ്‌ക്കൊപ്പം നേട്ടങ്ങളും

ആദ്യ രണ്ട് മത്സരങ്ങളിൽ തുർക്കിയെയും സ്വിറ്റ്സർലാൻഡിനെയും പരാജപ്പെടുത്തിയ അത്മവിശ്വാസത്തോടെയാണ് അവര്‍ വെയ്ല്‍സിനെ നേരിടാന്‍ എത്തുന്നത്. ഇറ്റലിയും വെയ്ൽസും ഏറ്റുമുട്ടിയപ്പോഴൊക്കെ മുൻതൂക്കം അസൂറികൾക്കായിരുന്നു. ഇന്ന് ജയിച്ചാൽ ഇറ്റലി പരാജയമറിയാത്ത അവരുടെ 30 മത്സരങ്ങളാണ് പൂർത്തിയാക്കുക.

ജോർജിയോ കിയേലിനിയുടെ പരിക്ക് മാറാത്തത് കൊണ്ട് പകരക്കാരനാവുക മാർക്കോ വരാട്ടിയാകും. മാനുവൽ ലോക്കറ്റെല്ലി, ചിറോ ഇമ്മൊബിലെ, ലോറെൻസോ ഇൻസൈൻ തുടങ്ങിയവരുടെ ഫോം തന്നെയാണ് ഇറ്റലിയുടെ കരുത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.