മ്യൂണിക്: വാർത്ത സമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതൃക പിന്തുടര്‍ന്ന് ഫ്രാൻസിന്‍റെ സൂപ്പർതാരം പോൾ പോഗ്ബയും. ജർമനിക്കെതിരായ മത്സരത്തിനു ശേഷമുള്ള വാർത്ത സമ്മേളനത്തിനിടെ തന്‍റെ മുന്നിലുള്ള ഹെയ്‌നകെയ്‌ൻ കമ്പനിയുടെ ബിയർ കുപ്പിയാണ് താരം എടുത്തു മാറ്റിയത്. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ മുന്നിലിരുന്ന കൊക്ക കോള കുപ്പിയെടുത്തുമാറ്റിയ റോണോയുടെ നടപടി വലിയ ചര്‍ച്ചയായിരുന്നു.
also read: കൊക്കക്കോള വേണ്ട വെള്ളം മതി, ഇത് ക്രിസ്റ്റ്യാനോ.. ലോകം കയ്യടിക്കട്ടെ ആ നിലപാടിന്
-
After #POR captain Cristiano Ronaldo and his Coca Cola removal, #FRA’s Paul Pogba makes sure there’s no Heineken on display 🍺 #EURO2020
— Sacha Pisani (@Sachk0) June 16, 2021 " class="align-text-top noRightClick twitterSection" data="
pic.twitter.com/U9Bf5evJcl
">After #POR captain Cristiano Ronaldo and his Coca Cola removal, #FRA’s Paul Pogba makes sure there’s no Heineken on display 🍺 #EURO2020
— Sacha Pisani (@Sachk0) June 16, 2021
pic.twitter.com/U9Bf5evJclAfter #POR captain Cristiano Ronaldo and his Coca Cola removal, #FRA’s Paul Pogba makes sure there’s no Heineken on display 🍺 #EURO2020
— Sacha Pisani (@Sachk0) June 16, 2021
pic.twitter.com/U9Bf5evJcl
യൂറോ കപ്പിന്‍റെ പ്രധാന സ്പോണ്‍സര്‍മാരിലൊരാളാണ് ഹെയ്‌നകെയ്‌ൻ. ഇസ്ലാം മതവിശ്വാസിയായ പോഗ്‌ബ മദ്യ ബ്രാൻഡുകള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ നിന്നും വിട്ടുനിൽക്കാറുണ്ട്. താന്‍ മദ്യം ഉപയോഗിക്കാറില്ലെന്നും നേരത്തെ തന്നെ പോഗ്‌ബ വ്യക്തമാക്കിയിട്ടുണ്ട്. 2019ലാണ് പോഗ്‌ബ ഇസ്ലാം മതവിശ്വാസിയായത്.
-
I don't drink alcohol man, but happy birthday
— Paul Pogba (@paulpogba) August 5, 2017 " class="align-text-top noRightClick twitterSection" data="
">I don't drink alcohol man, but happy birthday
— Paul Pogba (@paulpogba) August 5, 2017I don't drink alcohol man, but happy birthday
— Paul Pogba (@paulpogba) August 5, 2017
ഹംഗറിക്കെതിരായ മത്സരത്തിന് മുന്നെയുള്ള വാർത്ത സമ്മേളനത്തിനിടെയാണ് ക്രിസ്റ്റ്യാനോ കൊക്ക കോള കുപ്പികൾ എടുത്തുമാറ്റി വെള്ളക്കുപ്പി എടുത്തുവെച്ചത്. അതേസമയം യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ ജർമനിക്കെതിരായ മത്സരത്തിൽ ഒരു ഗോളിന് ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ജയിച്ചിരുന്നു. ജർമൻ താരം മാറ്റ് ഹെമ്മൽസിന്‍റെ സെൽഫ് ഗോളിലാണ് ഫ്രാൻസ് വിജയിച്ചത്.