ഇറ്റലിയിലെ പ്രശസ്തമായ ഒളിമ്പികോ സ്റ്റേഡിയം വളരെ നേരത്തെ തന്നെ അണിഞ്ഞൊരുങ്ങിയിരുന്നു. ലോകം കാത്തിരുന്ന യൂറോ 2020 ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം. സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടായിരുന്നത് 16,000 ആരാധകർക്ക് മാത്രം. ചുവപ്പണിഞ്ഞ് തുർക്കി ആരാധകരും വെള്ളയും പരമ്പരാഗത നീല വസ്ത്രങ്ങളും അണിഞ്ഞ് ഇറ്റാലിയൻ ആരാധകരും സ്റ്റേഡിയത്തിലെത്തി. കൊവിഡിനെ തുടർന്ന് പ്രവേശനത്തിന് നിയന്ത്രണം ഉള്ളതിനാല്‍ സ്റ്റേഡിയത്തില്‍ ഉൾക്കൊള്ളാവുന്നതിന്‍റെ 25 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്.
പാട്ടിന്‍റെ പാലാഴി
പ്രശസ്ത ഇറ്റാലിയൻ ഗായകനായ ആൻഡ്രിയ ബോസെല്ലിയുടെ സംഗീതമാണ് യൂറോകപ്പ് ഉദ്ഘാടന ചടങ്ങുകൾക്ക് കൊഴുപ്പേകിയത്. 1990 ല്‍ ഇറ്റലിയിൽ നടന്ന ലോകകപ്പിനായി ബിബിസിയുടെ തീം മ്യൂസിക്കായി ഉപയോഗിച്ച ഗാനം കൂടിയെത്തിയതോടെ സ്റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകർക്കും ലോകം മുഴുവൻ ടെലിവിഷനിലൂടെ കണ്ടിരുന്നവർക്കും ആവേശനിമിഷങ്ങൾ. ബോസെല്ലിയുടെ സംഗീതത്തിനൊപ്പം ചുവടുവെച്ച് വാദ്യ, മേള, നൃത്ത കലാകാരൻമാർ കൂടിയെത്തിയതോടെ ഉദ്ഘാടന ചടങ്ങുകൾ പൊടിപൊടിച്ചു.
-
🏟️🎇😍 EURO 2020 starts with a bang!#EURO2020 pic.twitter.com/g57Gff2L96
— UEFA EURO 2020 (@EURO2020) June 11, 2021 " class="align-text-top noRightClick twitterSection" data="
">🏟️🎇😍 EURO 2020 starts with a bang!#EURO2020 pic.twitter.com/g57Gff2L96
— UEFA EURO 2020 (@EURO2020) June 11, 2021🏟️🎇😍 EURO 2020 starts with a bang!#EURO2020 pic.twitter.com/g57Gff2L96
— UEFA EURO 2020 (@EURO2020) June 11, 2021
-
EURO 2020 Opening ceremony at the Olimpico in Rome! 😍#EURO2020 pic.twitter.com/ADcB2yZZIE
— UEFA EURO 2020 (@EURO2020) June 11, 2021 " class="align-text-top noRightClick twitterSection" data="
">EURO 2020 Opening ceremony at the Olimpico in Rome! 😍#EURO2020 pic.twitter.com/ADcB2yZZIE
— UEFA EURO 2020 (@EURO2020) June 11, 2021EURO 2020 Opening ceremony at the Olimpico in Rome! 😍#EURO2020 pic.twitter.com/ADcB2yZZIE
— UEFA EURO 2020 (@EURO2020) June 11, 2021
പന്തുമായി ടോട്ടിയും നെസ്റ്റയും
ഉദ്ഘാടന മത്സരം കാണാൻ കാത്തിരുന്നവർക്ക് മുന്നിലേക്ക് പന്തുമായി എത്തിയത് 2006ലെ ലോകകപ്പ് ജേതാക്കളായ ഇറ്റാലിയൻ ടീമില്‍ അംഗങ്ങളായ ഫ്രാൻസിസ്‌കോ ടോട്ടിയും അലെസാൻഡ്രോ നെസ്റ്റയുമാണ്. അവർ മൈതാനത്ത് പന്ത് കൈമാറിയതോടെ യൂറോകപ്പ് 2020 മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ഇനി യൂറോപ്പിലെ 11 സ്റ്റേഡിയങ്ങളിലായി മത്സരങ്ങൾ നടക്കും.
ഇന്ന് മൂന്ന് മത്സരങ്ങൾ
-
🇦🇿 We start in Baku with Wales facing Switzerland! 👊
— UEFA EURO 2020 (@EURO2020) June 12, 2021 " class="align-text-top noRightClick twitterSection" data="
Pick 3 teams to win... #EURO2020 | @bookingcom
">🇦🇿 We start in Baku with Wales facing Switzerland! 👊
— UEFA EURO 2020 (@EURO2020) June 12, 2021
Pick 3 teams to win... #EURO2020 | @bookingcom🇦🇿 We start in Baku with Wales facing Switzerland! 👊
— UEFA EURO 2020 (@EURO2020) June 12, 2021
Pick 3 teams to win... #EURO2020 | @bookingcom
യൂറോ കപ്പിൽ ഇന്ന് നടക്കാൻ പോകുന്നത് മൂന്ന് മത്സരങ്ങളാണ്. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ വെയിൽസ് സ്വിറ്റ്സർലൻഡിനെ നേരിടും.. അസർബൈജാനിലെ ബാക്കു ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6 30 നാണ് മത്സരം. ഡെൻമാർക്കിലെ കോപ്പൻഹേഗൻ പാർക്കൻ സ്റ്റേഡിയത്തില്‍ രാത്രി 9 30 ന് ഡെൻമാർക്കും ഫിൻലൻഡും തമ്മിലാണ് ഇന്നത്തെ രണ്ടാം മത്സരം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരമാണിത്. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ബെല്‍ജിയം റഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് സെന്‍റ്പീറ്റേഴ്‌സ് ബർഗിലാണ് മത്സരം.