ETV Bharat / sports

തേരോട്ടം തുടരാന്‍ അസൂറിപ്പട ; കപ്പടിച്ച് റെക്കോഡിടാന്‍ സ്‌പാനിഷ് നിര - italy win news

യൂറോയിലെ സെമി ഫൈനലും കലാശപ്പോരും നടക്കുന്നത് വിംബ്ലി സ്റ്റേഡിയത്തിലാണ്. പ്രഥമ സെമി ഫൈനലിന് ബുധനാഴ്‌ച പുലര്‍ച്ചെ 12.30ന് കിക്കോഫാകും. ഇറ്റലിയും സ്‌പെയിനും തമ്മിലാണ് ആദ്യ മത്സരം

യൂറോ അപ്പ്‌ഡേറ്റ്  ഇറ്റലിക്ക് ജയം വാര്‍ത്ത  സ്‌പെയിന് ജയം വാര്‍ത്ത  euro update  italy win news  spain win news
യൂറോ
author img

By

Published : Jul 5, 2021, 9:22 PM IST

ലണ്ടന്‍ : ബിഗ്‌ബെന്നിലെ നാഴികമണികളുടെ ചലനങ്ങള്‍ക്കൊപ്പം കാല്‍പന്തിന്‍റെ ലോകം ലണ്ടന്‍ നഗരത്തിലെ വിംബ്ലിയിലേക്ക് ചുരുങ്ങുകയാണ്. ഇംഗ്ലണ്ടിലെ വിഖ്യാതമായ സ്റ്റേഡിയത്തില്‍ യൂറോപ്യന്‍ രാജാക്കാന്‍മാരുടെ കിരീടധാരണത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ബുധനാഴ്‌ച പുലര്‍ച്ചെ കിക്കോഫാകും.

യൂറോയുടെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച രണ്ട് ടീമുകള്‍ തമ്മിലാണ് ആദ്യ സെമി. 32 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറുന്ന ഇറ്റലിയും യൂറോയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന നേട്ടം ലക്ഷ്യമിടുന്ന സ്‌പെയിനും. ഗോളുകളുടെ എണ്ണത്തില്‍ ടേബിള്‍ ടോപ്പര്‍ സ്‌പെയിനാണ്. സ്‌പാനിഷ് നിര 12ഉം രണ്ടാം സ്ഥാനത്തുള്ള ഇറ്റലിക്ക് 11ഉം ഗോളുകളാണ് അടിച്ചുകൂട്ടിയത്.

  • EURO 2020 semi-finals set ✅

    🇮🇹🆚🇪🇸 Italy vs Spain
    🏴󠁧󠁢󠁥󠁮󠁧󠁿🆚🇩🇰 England vs Denmark

    Who are you backing to lift the 🏆❓#EURO2020 pic.twitter.com/SjjvZ6PSAb

    — UEFA EURO 2020 (@EURO2020) July 3, 2021 " class="align-text-top noRightClick twitterSection" data=" ">

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിംബ്ലിയിലെ ആദ്യ സെമിയില്‍ പിറക്കുന്ന ഗോളുകളുടെ എണ്ണം കണക്കൂകൂട്ടലുകള്‍ക്ക് അപ്പുറത്തേക്ക് പോയേക്കാം. യൂറോയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നത് ഈ സീസണിലാണ്. 135 ഗോളുകളാണ് ഇതേവരെ വലയിലെത്തിയത്. കഴിഞ്ഞ തവണത്തെ 108 ഗോളുകളെന്ന റെക്കോഡ് മറികടന്ന് ടൂര്‍ണമെന്‍റിലെ ഗോളുകളുടെ എണ്ണം മുന്നേറുകയാണ്.

പരാജയമറിയാതെ ഇറ്റലി

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി 32 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നോട്ട് നീങ്ങുന്ന മാന്‍സിനിയുടെ ശിഷ്യന്‍മാര്‍ ജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. 4-3-3 ഫോര്‍മേഷനാണ് മാന്‍സിനി ഇതേവരെ പ്രയോഗിച്ചത്. ഇമ്മൊബൈലും കിയേസയും ഇന്‍സൈനും ചേരുന്ന മുന്നേറ്റം ഉള്‍പ്പെടെ അസൂറിപ്പട എല്ലാ മേഖലയിലും എതിരാളികളെ വെള്ളം കുടിപ്പിച്ചാണ് തേരോട്ടം നടത്തുന്നത്.

ക്വാര്‍ട്ടറില്‍ റൊമേലു ലുക്കാക്കു ഉള്‍പ്പെടുന്ന ലോക ഒന്നാം നമ്പറായ ബെല്‍ജിയത്തിന്‍റെ മുന്നേറ്റത്തെ വരെ അവര്‍ ടാക്കിള്‍ ചെയ്‌ത് വിജയിച്ചു. ഇത്തവണ ഇറ്റലി നേരിട്ടവരില്‍ ഏറ്റവും മികച്ച ടീമായിരുന്നു ബെല്‍ജിയം.

അവസാന നാലിലേക്കുള്ള പോരാട്ടത്തില്‍ അക്കൗണ്ട് തുറക്കാന്‍ പോലും സാധിക്കാതെയാണ് റെഡ് ഡെവിള്‍സ് നാട്ടിലേക്ക് വണ്ടി കയറിയത്. സ്‌പെയിനെതിരെ സെമിയില്‍ ബൂട്ടുകെട്ടാന്‍ ഒരുങ്ങുമ്പോള്‍ മാന്‍സിനിയുടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ചകൂടും. 1968ന് ശേഷം യൂറോയില്‍ കപ്പടിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുമായാണ് ഇറ്റാലിയന്‍ പരിശീലകന്‍ വിംബ്ലിയിലേക്ക് വണ്ടി കയറുന്നത്.

സെമിയില്‍ കാലിടറിയത് ഒരുതവണ മാത്രം

യൂറോ കപ്പിന്‍റെ സെമി ഫൈനലില്‍ ഒരു തവണ മാത്രമാണ് ഇറ്റലി പരാജയപ്പെട്ടത്. നാല് തവണ സെമി ഫൈനല്‍ യോഗ്യത നേടിയ ഇറ്റലിക്ക് 1988ല്‍ സോവിയറ്റ് യൂണിയന് മുന്നില്‍ പരാജയം വഴങ്ങേണ്ടി വന്നു. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അസൂറിപ്പട പരാജയപ്പെട്ടത്. ഇത്തവണ വിംബ്ലിയില്‍ സ്‌പെയിനെ പരാജയപ്പെടുത്തിയാല്‍ ഇറ്റലിക്കായി ഒരുതവണ കൂടി കപ്പുയര്‍ത്താനുള്ള അവസരമാണ് മാന്‍സിനിയുടെ ശിഷ്യന്‍മാര്‍ക്ക് ലഭിക്കുക.

  • 🇮🇹 A team united, strength across the pitch & Donnarumma's brilliance...

    Will Italy lift the EURO 2020 trophy? 🏆🔜#EURO2020

    — UEFA EURO 2020 (@EURO2020) July 5, 2021 " class="align-text-top noRightClick twitterSection" data=" ">

Also Read: അസൂറിപ്പടയ്‌ക്കൊപ്പം സ്‌പിനസോളയില്ല ; പരിക്കിന്‍റെ പിടിയില്‍ ലെഫ്‌റ്റ് ബാക്ക്

വലനിറച്ച് മുന്നേറുന്ന സ്‌പെയിന്‍

യൂറോയില്‍ മൂന്നാം കിരീടം ലക്ഷ്യമിടുന്ന സ്‌പെയിന്‍ എതിരാളികളുടെ വല നിറച്ചാണ് മുന്നേറുന്നത്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ അഞ്ച് വീതം ഗോളടിച്ച് ഞെട്ടിച്ച സ്‌പെയിന്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാള്‍ട്ടി ഷൂട്ടില്‍ പരാജയപ്പെടുത്തി. സ്വിസ് വല കാത്ത ഇയാന്‍ സോമറെ കൂടുതല്‍ തവണ ഗോള്‍മുഖത്ത് പരീക്ഷിച്ചത് സ്‌പെയിനാണ്.

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 10 തവണ സ്‌പെയിന്‍റെ കാളക്കൂറ്റന്മാര്‍ സ്വിസ് ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ ഒരു തവണ മാത്രമാണ് പന്ത് വലയിലെത്തിക്കാനായത്. പെനാള്‍ട്ടി ഷൂട്ട് ഔട്ടില്‍ മാത്രമാണ് സോമര്‍ക്ക് പിഴച്ചത്.

  • Who do you want to be crowned EURO 2020 winners? 🏆

    🇮🇹 Italy
    🇪🇸 Spain
    🏴󠁧󠁢󠁥󠁮󠁧󠁿 England
    🇩🇰 Denmark #EURO2020

    — UEFA EURO 2020 (@EURO2020) July 4, 2021 " class="align-text-top noRightClick twitterSection" data=" ">

ലൂയിസ് എൻട്രിക്യുവിന്‍റെ തന്ത്രങ്ങള്‍ക്കൊപ്പം മൊറാട്ടയും സറാബിയയും ഫെറാന്‍ ടോറസും ഇറ്റലിക്ക് ഭീഷണി ഉയര്‍ത്തും. മുന്നേറ്റ നിരയിലെ ത്രിമൂര്‍ത്തികള്‍ ഇതികനം രണ്ട് വീതം ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലും പ്രീ ക്വാര്‍ട്ടറിലും അഞ്ച് ഗോളുകള്‍ സ്വന്തമാക്കിയ മികവ് സെമിയിലും സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീം.

Also Read: ഇറ്റലിയുടെ വിജയങ്ങൾക്ക് പിന്നിലെ ബ്രസീലിയൻ ടച്ച്, "ദ പ്രൊഫസർ ജോർജിന്യോ"

കപ്പടിച്ച് റെക്കോഡിടാന്‍

2008ല്‍ യൂറോയില്‍ കപ്പടിച്ച ശേഷം നാലാമത് കപ്പടിക്കാനുള്ള അവസരമാണ് സ്‌പെയിന് മുന്നിലുള്ളത്. സെമി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴൊന്നും സ്‌പെയിന്‍ ഇതേവരെ പരാജയപ്പെട്ടിട്ടില്ല. ഇതിന് മുമ്പ് നാല് തവണ സെമി ഫൈനലില്‍ പ്രവേശിച്ച സ്‌പെയിന് 1984ല്‍ മാത്രമാണ് കിരീടം നഷ്‌ടമായത്.

അന്ന് ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി കലാശപ്പോരിന് യോഗ്യത നേടിയെങ്കിലും ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടു. 1964ലും 2008ലും 2012ലുമാണ് സ്‌പെയിന്‍ കപ്പുയര്‍ത്തിയത്. 2012ല്‍ ഇറ്റലിയെയാണ് ഫൈനലില്‍ സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. അന്ന് എതിരില്ലാത്ത നാല് ഗോളുകളടിച്ചാണ് സ്‌പാനിഷ് നിര ഇറ്റലിയുടെ വല നിറച്ചത്.

ഗാലറിയിലെ ആവേശക്കാഴ്‌ചകള്‍ വീണ്ടും

അറുപതിനായിരത്തോളം കളിയാരാധകരാണ് ഇനിയുള്ള യൂറോ പോരാട്ടങ്ങള്‍ കാണാന്‍ വിംബ്ലിയിലേക്ക് ഒഴുകിയെത്തുക. കൊവിഡ് ഇടവേളയ്ക്ക് ശേഷം ഗാലറിയിലെ ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ കാല്‍പന്തിലെ ആവേശക്കാഴ്‌ചകള്‍ ലോകം മുഴുവന്‍ തത്സമയമെത്തും. കൊവിഡ് ശേഷം ആദ്യമായി ഗാലറി നിറഞ്ഞ് കണ്ടത് യൂറോയിലായിരുന്നു.

യൂറോ ലോകത്തിന് പകര്‍ന്നുനല്‍കുന്നത് ശുഭാപ്‌തി വിശ്വാസമാണ്. മഹമാരിയെ അതിജീവിച്ച് മാനവരാശി വീണ്ടും ഒത്തുചേരും. പഴയ കൂട്ടായ്‌മകള്‍ വീണ്ടും ലോകം കണ്ട് തുടങ്ങും. വിംബ്ലിയും ഹംഗറിയിലെ പുഷ്‌കാസ് അരീനയും അതിനുള്ള തുടക്കങ്ങള്‍ മാത്രമാണ്. അനിശ്ചിതത്വങ്ങള്‍ക്ക് നടുവില്‍ നിന്നും ലോകം തിരിച്ചുവരുകയാണ് വായു നിറച്ച പന്തില്‍ നിന്നും വിരിയുന്ന മായാജാലങ്ങള്‍ക്കൊപ്പം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.