ETV Bharat / sports

ഇപിഎല്‍: ലിവര്‍പൂള്‍ കിരീടത്തിനരികെ

പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ പരാജയപ്പെടുത്തി.

 epl news  liverpool news  ഇപിഎല്‍ വാര്‍ത്ത  ലിവര്‍പൂള്‍ വാര്‍ത്ത
മാനെ, സാലെ
author img

By

Published : Jun 25, 2020, 3:37 PM IST

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്ര നേട്ടത്തിന് തൊട്ടടുത്തെത്തി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിന് എതിരെ ഏകപക്ഷീയമായ നാല് ഗോളുകളുടെ വിജയം സ്വന്തമാക്കിയാണ് ലിവര്‍പൂള്‍ കിരീടത്തിന് തൊട്ടടുത്ത് എത്തിയത്. ക്രിസ്റ്റല്‍ പാലസിനെതിരെ 23-ാം മിനുട്ടില്‍ ചെമ്പടയുടെ പ്രതിരോധ താരം ട്രെന്‍ഡ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നാലെ 44-ാം മിനുട്ടില്‍ മുഹമ്മദ് സാലയും എതിരാളികളുടെ വല ചലിപ്പിച്ചു. 55-ാം മിനുട്ടില്‍ ഫാബിനോയും 69-ാം മിനുട്ടില്‍ മുന്നേറ്റ താരം സാദിയോ മാനെയും ലിവര്‍പൂളിനായി ഗോള്‍ സ്വന്തമാക്കി. ലീഗില്‍ ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് പോയിന്റുകള്‍ കൂടി സ്വന്തമാക്കിയാല്‍ ലിവര്‍പൂളിന് കിരീടം ഉറപ്പിക്കാം

നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെല്‍സിയോട് പരാജയപ്പെട്ടാലും ലിവര്‍പൂളിന് കിരീടം ഉറപ്പിക്കാം. ആന്‍ഫീല്‍ഡിലെ ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 23 പോയിന്‍റിന്‍റെ ലീഡാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 86 പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 63 പോയിന്‍റുമാണുള്ളത്.

ലീഗില്‍ ജൂലൈ മൂന്നിനാണ് ലിവര്‍പൂളിന്‍റെ അടുത്ത മത്സരം. അന്ന് എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ചെമ്പട നേരിടുക. അതേസമയം ക്രിസ്റ്റല്‍ പാലസ് ജൂണ്‍ 30-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബേണ്‍ലിയെ എതിരിടും.

പ്രഥമ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാന്‍ ലിവര്‍പൂള്‍

ഇന്ന് കാണുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരംഭിച്ചതില്‍ പിന്നെ ലിവര്‍പൂളിന് കിരീടം സ്വന്തമാക്കാനായിട്ടില്ല. കഴിഞ്ഞ തവണ ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ് ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായത്. കഴിഞ്ഞ തവണ 98 പോയിന്റുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ജേതാക്കളായപ്പോള്‍ തൊട്ടുപിന്നില്‍ 97 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു ലിവര്‍പൂള്‍. അന്നത്തെ പരാജയത്തില്‍ തളര്‍ന്നു പോകാതെ ലിവര്‍പൂള്‍ അടുത്ത സീസണില്‍ മുന്നോട്ട് കുതിച്ചു. ലീഗിലെ ഈ സീസണില്‍ ഒരു പരാജയം മാത്രമാണ് ജര്‍മന്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പിന് കീഴിലുള്ള ചെമ്പട വഴങ്ങിയത്. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ പരിശീലിപ്പിച്ച ശേഷമാണ് ക്ലോപ്പ് ലിവര്‍പൂളില്‍ എത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള കിരീടം ക്ലബിന്റെ ഷെല്‍ഫിലെത്തിക്കാന്‍ അദ്ദേഹത്തിനായി. ടീമെന്ന നിലയില്‍ മുന്നേറുന്ന ലിവര്‍പൂളിന് ഇത്തവണ ആ പോരായ്മ പരിഹരിക്കണം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രാജാക്കന്‍മാരാകണം. അതിന് ഇനി കുറച്ചൂ കൂടി മാത്രമെ കാത്തിരിക്കേണ്ടതുള്ളൂ.

കൂടുതല്‍ തവണ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പ്രീമിയര്‍ ലീഗില്‍ ഇതിനകം ഏറ്റവും കൂടുതല്‍ തവണ കിരീടം സ്വന്തമാക്കിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. 13 തവണ. ചെല്‍സി അഞ്ച് തവണയും മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് തവണയും ആഴ്‌സണല്‍ മൂന്ന് തവണയും ലെസ്റ്റര്‍ സിറ്റി ഒരു തവണയും കിരീടം സ്വന്തമാക്കി. 20 ടീമുകള്‍ മാറ്റുരക്കുന്ന ലീഗില്‍ 19 ഹോം എവെ മത്സരങ്ങളാണ് ടീമുകള്‍ കളിക്കുക. ഇത്തരത്തില്‍ ഒരു ടീമിന് 38 മത്സരങ്ങളാണ് ഒരു സീസണില്‍ കളിക്കേണ്ടി വരിക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.