മാഞ്ചസ്റ്റര്‍: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്‍റെ ഇംഗ്ലീഷ് ഫോര്‍വേഡ് ജാഡന്‍ സാഞ്ചോ ഓള്‍ഡ് ട്രാഫോഡില്‍. 73 മില്യണ്‍ പൗണ്ടിനാണ് സാഞ്ചോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. നേരത്തെ ഇതു സംബന്ധിച്ച സൂചന ജര്‍മന്‍ കരുത്തരായ ഡോര്‍ട്ട്‌മുണ്ട് നല്‍കിയെങ്കിലും കൈമാറ്റം സ്ഥിരീകരിച്ചത് യുണൈറ്റഡാണ്.
വലവിരിച്ച് യുണൈറ്റഡ് കാത്തിരുന്നു
കഴിഞ്ഞ രണ്ട് സീസണായി റൈറ്റ് വിങ്ങറായ സാഞ്ചോക്ക് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വല വിരിച്ചിട്ട്. ഡോര്‍ട്ട്‌മുണ്ടിനായി 137 മത്സരങ്ങളില്‍ നിന്നും 50 ഗോളുകള്‍ അടിച്ച് കൂട്ടിയ സാഞ്ചോ ജര്‍മന്‍ കപ്പും ജര്‍മന്‍ സൂപ്പര്‍ കപ്പും ക്ലബിന്‍റെ ഷെല്‍ഫിലെത്തിച്ചു. 2019-20 സീസണില്‍ സൂപ്പര്‍ കപ്പും 2020-21 സീസണില്‍ ജര്‍മന്‍ കപ്പും സാഞ്ചോ സ്വന്തമാക്കി.
-
𝗛𝗲𝗮𝗱𝘀 𝘂𝗽.
— Manchester United (@ManUtd) July 1, 2021 " class="align-text-top noRightClick twitterSection" data="
We have agreed a deal in principle for the transfer of Jadon Sancho to United! 🔴⚪⚫#MUFC
">𝗛𝗲𝗮𝗱𝘀 𝘂𝗽.
— Manchester United (@ManUtd) July 1, 2021
We have agreed a deal in principle for the transfer of Jadon Sancho to United! 🔴⚪⚫#MUFC𝗛𝗲𝗮𝗱𝘀 𝘂𝗽.
— Manchester United (@ManUtd) July 1, 2021
We have agreed a deal in principle for the transfer of Jadon Sancho to United! 🔴⚪⚫#MUFC
നാല് വര്‍ഷമായി ജര്‍മന്‍ മണ്ണില്‍ തുടര്‍ന്ന ശേഷമാണ് 21 വയസുള്ള സാഞ്ചോ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരുന്നത്. താരവുമായി എത്ര വര്‍ഷത്തെ കരാറാണ് ഉണ്ടാക്കിയതെന്ന് യുണൈറ്റഡ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ പാളയത്തില്‍ എത്തിയ സാഞ്ചോയെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് സ്വാഗതം ചെയ്‌തു. ഇംഗ്ലീഷ് താരങ്ങളായ ഇരുവരും യൂറോ കപ്പിന്‍റെ ഭാഗമാണ്.
വാറ്റ് ഫോര്‍ഡിലൂടെ കാല്‍പന്തിന്‍റെ ലോകത്തേക്ക് എത്തിയ സാഞ്ചോ മാഞ്ചസ്റ്റര്‍ സിറ്റിയുടെ യൂത്ത് ടീമിലൂടെ ശ്രദ്ധനേടി. പിന്നാലെ 2017-18 സീസണില്‍ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിലെത്തി. ഡോര്‍ട്ട്‌മുണ്ടിലൂടെയാണ് സാഞ്ചോ ഇംഗ്ലീഷ് സീനിയര്‍ ടീമില്‍ അരങ്ങേറിയത്.
Also Read: ടോട്ടന്‍ഹാം പരിശീലകനായി നുനോ; കരാര്‍ രണ്ട് വര്‍ഷത്തേക്ക്
വരാനെയും വരും
റയല്‍ മാഡ്രിഡിന്‍റെ ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനയെ ഓള്‍ഡ് ട്രാഫോഡില്‍ എത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങളും അണിയറയില്‍ പുരോഗമിക്കുകയാണ്. വരാനെയുമായുള്ള റയലിന്‍റെ കരാര്‍ ജൂണില്‍ അവസാനിച്ച സാഹചര്യത്തില്‍ ഫ്രീ ഏജന്‍റായി സ്വന്തമാക്കാനുള്ള അവസരമാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ലോകത്തെ മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ് ഫ്രഞ്ച് താരമായ റാഫേല്‍ വരാനെ.