ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ അവസാന മത്സരം വരെ പോരാടി ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കി ആന്‍ഫീല്‍ഡിലെ കരുത്തര്‍. പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചാണ് ചെമ്പട യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. വിങ്ങര്‍ സാദിനോ മാനെയുടെ ഇരട്ട ഗോളിന്‍റെ കരുത്തിലാണ് ലിവറിന്‍റെ ജയം. ലീഗിലെ പോയിന്‍റ പട്ടികയില്‍ മൂന്നാമതായാണ് യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ ഫിനിഷ് ചെയ്‌തത്. 38 മത്സരങ്ങളില്‍ നിന്നും 20 ജയം ഉള്‍പ്പെടെ 69 പോയിന്‍റാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്കുള്ളത്.
ഇരട്ട ഗോളുമായി മാനെ; ലിവറിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത - liver win news
ക്രിസ്റ്റല്‍ പാലസിനെതിരായ പ്രീമിര്‍ ലീഗ് പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചാണ് ലിവര്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയത്.