ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പെയ്‌ത് തീര്‍ന്നത് ഗോള്‍ മഴയുടെ ശനിയാഴ്‌ച. ഇന്ന് നടന്ന മൂന്ന് മത്സരങ്ങളിലായി 15 ഗോളുകളാണ് പിറന്നത്. ബേണ്‍ലിക്കെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ നാലടിച്ച് ലീഡ്‌സ് യുണൈറ്റഡ് ജയം ആഘോഷമാക്കി മാറ്റിയപ്പോള്‍ സതാംപ്‌റ്റണും വിട്ടുകൊടുത്തില്ല. ഫുള്‍ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സതാംപ്‌റ്റണ്‍ പരാജയപ്പെടുത്തിയത്.
-
🔥 @LUFC on fire 🔥#BURLEE pic.twitter.com/4pEf8fWSiE
— Premier League (@premierleague) May 15, 2021 " class="align-text-top noRightClick twitterSection" data="
">🔥 @LUFC on fire 🔥#BURLEE pic.twitter.com/4pEf8fWSiE
— Premier League (@premierleague) May 15, 2021🔥 @LUFC on fire 🔥#BURLEE pic.twitter.com/4pEf8fWSiE
— Premier League (@premierleague) May 15, 2021
നാലടിച്ച് ലീഡ്‌സ്
ബേണ്‍ലിക്കെതിരെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലീഡ്‌സ് ജയിച്ച് കയറിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ സ്‌പാനിഷ് സ്ട്രൈക്കര്‍ റോഡ്രിഗസിന്‍റെ ഇരട്ട ഗോളിന്‍റെ മികവിലായിരുന്നു ലീഡ്‌സിന്‍റെ ജയം. രണ്ടാം പകുതിയില്‍ റോഡ്രിഗസിനെ കൂടാതെ ജാക് ഹാരിസണും ആദ്യ പകുതിയില്‍ മറ്റിയസ് ക്ലിച്ചും ലീഡ്‌സിനായി വല കുലുക്കി.
ലീഗിലെ മറ്റൊരു മത്സരത്തില്‍ സതാംപ്‌റ്റണ്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. സതാംപ്‌റ്റണ് വേണ്ടി ചേ ആദംസ്, നാഥന്‍ ടെല്ല, വാല്‍ക്കോട്ട് എന്നിവര്‍ വല കുലുക്കിയപ്പോള്‍ ഫാബിയോ കര്‍വാല്‍ഹോ ഫുള്‍ഹാമിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി. തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ഫുള്‍ഹാമിന് ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരവും നിര്‍ണായകമാണ്.
കൂടുതല്‍ വായനക്ക്: ന്യൂകാസലിനെതിരെ ഹാട്രിക്; മെസിയുടെ റെക്കോഡ് തകര്‍ത്ത് ടോറസ്
ഇന്ന് പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ന്യൂകാസല്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഫെറാന്‍ ടോറസിന്‍റെ ഹാട്രിക് ഗോള്‍ മികവിലായിരുന്നു സിറ്റിയുടെ ജയം.