ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആന്‍ഫീല്‍ഡ് വീണ്ടും ചുവന്നു. ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒലി വാറ്റ്‌കിന്‍സിലൂടെ ലീഡ് പിടിച്ച ആസ്റ്റണെതിരെ രണ്ടാം പകുതിയിലാണ് ചെമ്പടയുടെ ഇരു ഗോളുകളും പിറന്നത്. രണ്ടാം പകുതിയിലെ 57-ാം മിനിട്ടില്‍ മുഹമ്മദ് സല സമനില പിടിച്ചപ്പോള്‍ അധികസമയത്ത് ട്രെന്‍ഡ് അലക്‌സാണ്ടര്‍ ലിവര്‍പൂളിനായി വിജയ ഗോള്‍ സ്വന്തമാക്കി.
ആന്‍ഫീല്‍ഡില്‍ നടന്ന ആറ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളിലെ തോല്‍വികള്‍ക്ക് ശേഷമാണ് ലിവര്‍പൂള്‍ ഇത്തവണ ജയം സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടോട്ടന്‍ഹാമിനെതിരെയായിരുന്നു ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ അവസാനമായി ഒരു പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ വിജയിച്ചത്.