ETV Bharat / sports

ഓള്‍ഡ് ട്രാഫോഡില്‍ ടോട്ടന്‍ഹാമിനെ തകര്‍ത്തു; യുണൈറ്റഡിന് വമ്പന്‍ ജയം - united win news

ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത സാധ്യതകള്‍ സജീവമായി.

യുണൈറ്റഡിന് ജയം വാര്‍ത്ത  ഓള്‍ട്രാഫോഡ് പോര് വാര്‍ത്ത  united win news  old traford fight news
കവാനി
author img

By

Published : Apr 12, 2021, 5:59 PM IST

ലണ്ടന്‍: ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്‍റെ ജയം. ആദ്യ പകുതിയില്‍ കളി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെ ദക്ഷിണകൊറിയന്‍ ഫോര്‍വേഡ് സണ്‍ ഹ്യൂമിനിലൂടെ ടോട്ടന്‍ഹാം ലീഡ് പിടിച്ചെങ്കിലും രണ്ടാം പകുതിയില്‍ യുണൈറ്റഡിന്‍റെ മുന്നേറ്റം തടയാന്‍ അവര്‍ക്കായില്ല.

  • ✍️ The story of 𝙖𝙣𝙤𝙩𝙝𝙚𝙧 incredible comeback win 💪

    🔴 #MUFC
    #️⃣ #TOTMUN
    🏆 #PL

    — Manchester United (@ManUtd) April 11, 2021 " class="align-text-top noRightClick twitterSection" data=" ">

ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ ഫ്രെഡാണ് യുണൈറ്റഡിനായി ആദ്യം വല കുലുക്കിയത്. പിന്നാലെ 79-ാം മിനിട്ടില്‍ എഡിസണ്‍ കവാനിയും അധികസമയത്ത് ഗ്രീന്‍വുഡും പന്ത് വലയിലെത്തിച്ചു. ജയത്തോടെ 63 പോയിന്‍റുമായി ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് സോള്‍ഷയറുടെ ശിഷ്യന്‍മാര്‍. 49 പോയിന്‍റുള്ള ടോട്ടന്‍ഹാം ഏഴാം സ്ഥാനത്താണ്. 11 പോയിന്‍റിന്‍റെ മുന്‍തൂക്കവുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ ഒന്നാമത്. 56 പോയിന്‍റുള്ള ലെസ്റ്റര്‍ സിറ്റി മൂന്നാമതും 55 പോയിന്‍റുള്ള വെസ്റ്റ് ഹാം നാലാമതുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.