ETV Bharat / sports

ലെസ്റ്ററിന് വമ്പന്‍ ജയം; തരം താഴ്‌ത്തല്‍ ഭീഷണിയില്‍ വെസ്റ്റ് ബ്രോം

author img

By

Published : Apr 23, 2021, 7:37 AM IST

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ സിറ്റി ദുര്‍ബലരായ വെസ്റ്റ് ബ്രോമിനെ ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്

 leicester win news epl win news ലെസ്റ്ററിന് ജയം വാര്‍ത്ത പ്രീമിയര്‍ ലീഗ് ജയം വാര്‍ത്ത
പ്രീമിയര്‍ ലീഗ്

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോമിനെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ലെസ്റ്റര്‍ സിറ്റി. ഹോം ഗ്രൗണ്ടില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലെസ്റ്ററിന്‍റെ ജയം. ആദ്യപകുതിയിലാണ് ലെസ്റ്ററിന്‍റെ മൂന്ന് ഗോളുകളും പിറന്നത്.

തുടക്കത്തിലെ ആക്രമിച്ച് കളിച്ച ലെസ്റ്ററിന് വേണ്ടി 23-ാം മിനിട്ടില്‍ ജെയിംസ് വാര്‍ഡി വല കുലുക്കി. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം ഇവാന്‍സും പത്ത് മിനിട്ടിന് ശേഷം ഇഹനാച്ചോയും ഗോള്‍ കണ്ടെത്തി. സീസണില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന നൈജീരിയന്‍ ഫോര്‍വേഡ് ഇഹനാച്ചോ ലെസ്റ്ററിനായി ഇതിനകം അഞ്ച് അസിസ്റ്റും 16 ഗോളും സ്വന്തമാക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് മുന്‍ ചാമ്പ്യന്‍മാര്‍. 32 പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ നിന്നായി 18 ജയം ഉള്‍പ്പെടെ 59 പോയിന്‍റാണ് ലെസ്റ്റര്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ പരാജയപ്പെട്ട വെസ്റ്റ് ബ്രോം തരം താഴ്‌ത്തല്‍ ഭീഷണി നേരിടുകയാണ്. 32 മത്സരങ്ങളില്‍ നിന്നും 24 പോയിന്‍റ് മാത്രമുള്ള വെസ്റ്റ് ബ്രോം പട്ടികയില്‍ 19-ാം സ്ഥാനത്താണ്. സീസണ്‍ അവസാനം പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാര്‍ തരംതാഴ്‌ത്തപ്പെടും.

ലീഗില്‍ ഇന്നലെ രാത്രി നടന്ന മറ്റൊരു മത്സരത്തില്‍ ടേബിള്‍ ടോപ്പറായ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി. ഇംഗ്ലീഷ് ഫോര്‍വേഡ് ഫില്‍ ഫോഡനും സ്‌പാനിഷ് മിഡ്‌ഫീല്‍ഡര്‍ റോഡ്രിഗോയും സിറ്റിക്കായി വല കുലുക്കി. മിഡ്‌ഫീല്‍ഡര്‍ ജോണ്‍ മഗ്നിന്‍ ആസ്റ്റണ്‍ വില്ലക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കി. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെ സിറ്റിയുടെ ഡിഫന്‍ഡര്‍ ജോണ്‍ സ്റ്റോണും രണ്ടാം പകുതിയില്‍ ആസ്റ്റണ്‍ വില്ലയുടെ ഡിഫന്‍ഡര്‍ മാറ്റി ക്യാഷും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് ഇരു ടീമുകളും പത്ത് പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.