ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ യങ് പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഫില്‍ ഫോഡന്‍. പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ 28 മത്സരങ്ങളില്‍ നിന്നായി ഒമ്പത് ഗോളുകളാണ് ഫോഡന്‍റെ പേരിലുള്ളത്. ഫോഡനെ കൂടാതെ മറ്റ് രണ്ട് പുരസ്‌കാരങ്ങള്‍ കൂടി സിറ്റി സ്വന്തമാക്കി.
-
👏 Congratulations to all of the 2020/21 winners 👏#PLAwardshttps://t.co/dsnzFr6pR7
— Premier League (@premierleague) June 5, 2021 " class="align-text-top noRightClick twitterSection" data="
">👏 Congratulations to all of the 2020/21 winners 👏#PLAwardshttps://t.co/dsnzFr6pR7
— Premier League (@premierleague) June 5, 2021👏 Congratulations to all of the 2020/21 winners 👏#PLAwardshttps://t.co/dsnzFr6pR7
— Premier League (@premierleague) June 5, 2021
പോര്‍ച്ചുഗീസ് സെന്‍റര്‍ ബാക്ക് റൂബന്‍ ഡയാസിനാണ് പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം. സിറ്റിയുടെ കുതിപ്പുകള്‍ക്ക് പിന്നില്‍ ഈ സെന്‍റര്‍ ബാക്കിന്‍റെ അവസരോചിതമായ ഇടപെടലുകളുണ്ടായിരുന്നു. മികച്ച പരിശീലകനുള്ള പുരസ്‌കാരം സിറ്റിയുടെ തന്നെ പെപ്പ് ഗാര്‍ഡിയോളയും സ്വന്തമാക്കി.
തുടര്‍ച്ചയായ സീസണുകളില്‍ സ്ഥിരതയോടെ മുന്നേറുന്ന ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. രണ്ട് സീസണുകളില്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ സിറ്റിക്ക് കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്‍റെ കുതിപ്പിന് മുന്നില്‍ മാത്രമാണ് കാലിടറിയത്. കഴിഞ്ഞ തവണ ലിവര്‍ കപ്പുയര്‍ത്തിയപ്പോള്‍ സിറ്റി രണ്ടാമതായിരുന്നു. എന്നാല്‍ ഈ സീസണില്‍ പ്രകടനം മെച്ചപ്പെടുത്തിയ സിറ്റി ആധികാരിക ജയം സ്വന്തമാക്കി. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ കിരീടം നഷ്‌ടമായത് സിറ്റിക്ക് ക്ഷീണമാണ്. കലാശപ്പോരില്‍ ചെല്‍സിയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ പരാജയം വഴങ്ങിയത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍: കോപ്പയില്‍ ആശങ്ക; ബ്രസീലില്‍ പ്രതിഷേധം പുകയുന്നു