ലണ്ടൻ: ഫുട്ബോൾ ലോകത്തിന് ആവേശമുണർത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ശനിയാഴ്‌ച കിക്കോഫ്. ഫുട്ബോൾ ലോകത്തെ വമ്പൻമാരായ 20 ടീമുകൾ മാറ്റുരക്കുന്ന പ്രീമിയർ ലീഗിൽ ഇത്തവണ മത്സരം തീപാറുമെന്ന് ഉറപ്പാണ്.
നിലവിലെ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണെെറ്റഡ്, ചെൽസി, ടോട്ടനം, അഴ്‌സണല്‍, ലെസ്റ്റർ സിറ്റി എന്നീ ടീമുകളാണ് ഇത്തവണ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ളത്. ജേഡന്‍ സാഞ്ചോ, റാഫേല്‍ വരാനേ തുടങ്ങിയ താരങ്ങളെയെത്തിച്ച് കരുത്ത് കൂട്ടിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവണ പന്തുതട്ടാൻ ഇറങ്ങുന്നത്.
-
It's almost 🕗 for 2021/22 to get under way❗️
— Premier League (@premierleague) August 13, 2021 " class="align-text-top noRightClick twitterSection" data="
What are your predictions for the 🆕 #PL season? 👀 pic.twitter.com/kknKKxPGv2
">It's almost 🕗 for 2021/22 to get under way❗️
— Premier League (@premierleague) August 13, 2021
What are your predictions for the 🆕 #PL season? 👀 pic.twitter.com/kknKKxPGv2It's almost 🕗 for 2021/22 to get under way❗️
— Premier League (@premierleague) August 13, 2021
What are your predictions for the 🆕 #PL season? 👀 pic.twitter.com/kknKKxPGv2
യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ റൊമേലു ലുക്കാക്കുവിനെ റെക്കോഡ് തുകക്ക് തിരികെയെത്തിച്ച് ചെല്‍സി ഇത്തവണ കപ്പ് തിരിച്ചുപിടിക്കാൻ കഴിയും എന്ന ഉറച്ച വിശ്വസത്തിലാണ് കളിക്കാനിറങ്ങുന്നത്. ലുക്കാക്കുവിന്‍റെ വരവോടെ ചെൽസിയുടെ ആക്രമണ നിര കൂടുതൽ ശക്‌തി പ്രാപിക്കും.
-
⏱ Arrive early
— Watford Football Club (@WatfordFC) August 13, 2021 " class="align-text-top noRightClick twitterSection" data="
📱 Mobile tickets
😷 Face masks
🤝 Working together
Some key information ahead of your return to Vicarage Road tomorrow ⤵️
">⏱ Arrive early
— Watford Football Club (@WatfordFC) August 13, 2021
📱 Mobile tickets
😷 Face masks
🤝 Working together
Some key information ahead of your return to Vicarage Road tomorrow ⤵️⏱ Arrive early
— Watford Football Club (@WatfordFC) August 13, 2021
📱 Mobile tickets
😷 Face masks
🤝 Working together
Some key information ahead of your return to Vicarage Road tomorrow ⤵️
-
Why do players take the knee?
— Premier League (@premierleague) August 13, 2021 " class="align-text-top noRightClick twitterSection" data="
It’s a symbol of pride and identity.
It’s about demanding change.
It’s more than just a gesture.
If you’re a supporter, support this | #NoRoomForRacism pic.twitter.com/elkeW8Yvki
">Why do players take the knee?
— Premier League (@premierleague) August 13, 2021
It’s a symbol of pride and identity.
It’s about demanding change.
It’s more than just a gesture.
If you’re a supporter, support this | #NoRoomForRacism pic.twitter.com/elkeW8YvkiWhy do players take the knee?
— Premier League (@premierleague) August 13, 2021
It’s a symbol of pride and identity.
It’s about demanding change.
It’s more than just a gesture.
If you’re a supporter, support this | #NoRoomForRacism pic.twitter.com/elkeW8Yvki
ആസ്റ്റണ്‍ വില്ലയിൽ നിന്ന് 100 മില്യണ്‍ യൂറോക്ക് മിഡ്‌ഫീൽഡറായ ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയും ഇത്തവണ കപ്പ് നിലനിർത്താനായി ഇറങ്ങുന്നുണ്ട്. ടോട്ടനം നായകന്‍ ഹാരി കെയ്‌നെ റെക്കോഡ് തുകയ്ക്ക് സിറ്റി സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാൽ തന്നെ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും തമ്മിലുള്ള സൂപ്പര്‍ പോരാട്ടമാണ് ഈ ആഴ്‌ചത്തെ ശ്രദ്ധാകേന്ദ്രം.
ALSO READ: ലുക്കാക്കു ചെൽസിയിലേക്ക്; കൂടുമാറ്റം റെക്കോഡ് തുകക്ക്
അഴ്‌സണലും പ്രീമിയര്‍ ലീഗിലേക്ക് പുതുതായി ഇടം പിടിച്ച ബ്രന്‍റ്‌ഫോര്‍ഡും തമ്മിലാണ് ഇത്തവണത്തെ ആദ്യ മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ വമ്പന്മാര്‍ക്കെല്ലാം ശനിയാഴ്‌ചയാണ് ആദ്യ മത്സരം. ലിവർപൂൾ നോർവിച്ച് സിറ്റിയെയും മാഞ്ചസ്റ്റർ യുണെെറ്റഡ് ലീഡ്‌സ് യുണെെറ്റഡിനെയും നേരിടും. ചെൽസിക്ക് ക്രിസ്റ്റൽ പാലസാണ് ആദ്യ എതിരാളി. ഞായറാഴ്‌ചയാണ് മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനം പോരാട്ടം.
ALSO READ: വിയ്യാറയലിനെ കീഴടക്കി; ചെല്‍സിക്ക് സൂപ്പര്‍ കപ്പ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിനോടൊപ്പം തന്നെ സ്‌പാനിഷ് ലാലിഗ, ജര്‍മന്‍ ബുണ്ടസ് ലീഗുകൾക്കും ശനിയാഴ്‌ച തുടക്കമാകും. മെസിയുടെ താരപകിട്ട് ഇല്ലാതെയാകും സ്പാനിഷ് ലാലിഗ ഇത്തവണ നടക്കുക. കരുത്തരായ ബാഴ്‌സലോണയും അത്‌ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡുമാണ് കിരീടത്തിനായി പ്രധാനമായും മാറ്റുരയ്ക്കുന്നത്.