ETV Bharat / sports

ഇംഗ്ലണ്ടിനിത് സ്വപ്ന ഫൈനല്‍; ചരിത്രം തീര്‍ക്കാന്‍ ഗാരെത് സൗത്ത്ഗേറ്റിന്‍റെ സംഘം - യൂറോ കപ്പ് ഫൈനല്‍

യൂറോ കപ്പിന്‍റെ സെമിയില്‍ നേരത്തെ രണ്ട് തവണ പന്ത് തട്ടിയെങ്കിലും തോറ്റ് പുറത്ത് പോകാനായിരുന്നു ടീമിന്‍റെ വിധി.

england football team  euro cup final  euro 2020  ഇംഗ്ലണ്ട്  യൂറോ കപ്പ്  യൂറോ കപ്പ് ഫൈനല്‍  യൂറോ 2020
ഇംഗ്ലണ്ടിനിത് സ്വപ്ന ഫൈനല്‍; ചരിത്രം തീര്‍ക്കാന്‍ ഗാരെത് സൗത്ത്ഗേറ്റിന്‍റെ സംഘം
author img

By

Published : Jul 8, 2021, 11:22 AM IST

വെംബ്ലി: യൂറോപ്പിന്‍റെ കിരീടത്തിലേക്ക് ഇനി ഒരു മത്സം കൂടി. നേടിയാലും നഷ്ടപ്പെട്ടാലും ഇംഗ്ലണ്ടിനത് പുതു ചരിത്രം. സ്വന്തം തട്ടകമായ വെംബ്ലിയില്‍ നടക്കുന്ന ഫൈനലില്‍ ഇറ്റലിയെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ത്രീ ലയണ്‍സിന് ചിന്തിക്കാനാവില്ല. എന്നിരുന്നാലും സെമിയില്‍ ഡെൻമാർക്കിനെ കീഴടക്കിയപ്പോള്‍ തന്നെ അവര്‍ ചരിത്രം തീര്‍ത്ത് തുടങ്ങിയിരുന്നു.

കാരണം 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ത്രീലയണ്‍സ് ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 1966ല്‍ ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം ഒരു കിരീടം നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. യൂറോ കപ്പിന്‍റെ സെമിയില്‍ നേരത്തെ രണ്ട് തവണ പന്ത് തട്ടിയെങ്കിലും തോറ്റ് പുറത്ത് പോകാനായിരുന്നു ടീമിന്‍റെ വിധി. 1968, 1996 വര്‍ഷങ്ങളിലായിരുന്നു ഇംഗ്ലണ്ട് സെമി കളിച്ചത്.

england football team  euro cup final  euro 2020  ഇംഗ്ലണ്ട്  യൂറോ കപ്പ്  യൂറോ കപ്പ് ഫൈനല്‍  യൂറോ 2020
വെംബ്ലിയില്‍ ഇംഗ്ലണ്ടിന്‍റെ വിജയം ആഘോഷിക്കുന്ന ആരാധകര്‍

ആദ്യ തവണ യൂഗോസ്ലാവിയയും രണ്ടാം തവണ ജര്‍മനിയും ത്രീ ലയണ്‍സിന് പുറത്തേക്കുള്ള വഴി തുറന്നു. അതേസമയം ഇത്തവണ ടൂർണമെന്റ് ഫേവറിറ്റുകൾ എന്ന വിശേഷണം ശരിവച്ചാണ് ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ പ്രവേശനം. സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സംഘം ഡെന്മാര്‍ക്കിനെ തിരിച്ചയച്ചത്. മത്സരത്തിന്‍റെ അധിക സമയത്ത് ക്യാപ്റ്റന്‍ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

also read: 'പകരം ആരെയും അയക്കില്ല'; ഗില്ലിനോട് നാട്ടിലേക്ക് മടങ്ങാന്‍ ബിസിസിഐ

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരങ്ങളില്‍ ഗോള്‍ കണ്ടെത്താനാവാതെ വലഞ്ഞ നായകന്‍റെ നാലാം ഗോള്‍. ഇതോടെ പ്രധാന ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കറുടെ നേട്ടത്തിനൊപ്പമെത്താനും കെയ്നായി. 10 ഗോളുകളാണ് ഇരുവരും രാജ്യത്തിനായി പ്രധാന ടൂര്‍ണമെന്‍റുകളില്‍ കണ്ടെത്തിയത്.

അതേസമയം ടൂര്‍ണമെന്‍റില്‍ ഗാരെത് സൗത്ത്ഗേറ്റിന്‍റെ സംഘം വഴങ്ങിയ ആദ്യ ഗോളായിരുന്നു ഡെന്മാര്‍ക്കിന്‍റേത്. നേരത്തെ 729 മിനുട്ടുകള്‍ ഗോള്‍ വലയ്ക്ക് മുന്നില്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് അജയ്യനായി നിന്നു. ഇറ്റലിക്കെതിരെ കിരീടപ്പോരാട്ടത്തിന് ത്രീലയണ്‍സ് ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. ഇനി ഇംഗ്ലണ്ട് കളിച്ച് തെളിയക്കട്ടെ, ചരിത്രം പിറക്കുമോയെന്ന്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.