ETV Bharat / sports

എല്‍ക്ലാസിക്കോ; നൗക്യാമ്പില്‍ പോരാട്ടം കനക്കും

സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയും റെയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരം ബുധനാഴ്ച്ച അർദ്ധരാത്രി 12.30-ന്. തൊട്ടുമുമ്പ് നടന്ന മത്സരത്തില്‍ ഇരു ടീമുകൾക്കും സമനില വഴങ്ങേണ്ടി വന്നിരുന്നു. നൗക്യാമ്പില്‍ ജയിക്കുന്നവർ പോയിന്‍റ് പട്ടികയില്‍ ഒന്നാമതാകും

author img

By

Published : Dec 18, 2019, 9:21 PM IST

എല്‍ക്ലാസിക്കോ വാർത്ത  El Classico news  laliga news  ലാലിഗ വാർത്ത
നൗക്യാമ്പ്

ബാഴ്‌സലോണ: സ്പാനിഷ് ലാലിഗയില്‍ ഇന്ന് എല്‍ക്ലാസിക്കോ പോരാട്ടം. ബാഴ്‌സലോണയുടെ സ്വന്തം മൈതാനമായ നൗക്യാമ്പില്‍ റെയല്‍ മാഡ്രിഡ് മത്സരിക്കാനെത്തുമ്പോൾ ലോകം മുഴുവനുമുള്ള ആരാധകർ കണ്ണും കാതും കൂർപ്പിക്കും. കഴിഞ്ഞ ഒക്‌ടോബർ 26-ന് നടക്കാനിരുന്ന മത്സം കാറ്റിലോണിയന്‍ പ്രക്ഷോഭത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. വമ്പന്‍മാർ നേർക്കുനേർ വരുമ്പോൾ പോയന്‍റ് നിലയില്‍ ഒപ്പത്തിനൊപ്പമാണെന്ന പ്രത്യേകതയുമുണ്ട്. 35 പോയന്‍റ് വീതമാണ് ഇരു ടീമുകൾക്കുമെങ്കിലും ഗോൾ ശരാശരിയില്‍ മുമ്പിലുള്ള ബാഴ്സയാണ് ഒന്നാമത്. തൊട്ടുമുമ്പ് നടന്ന മത്സരങ്ങളില്‍ ഇരു ടീമുകളും സമനിലയില്‍ പിരഞ്ഞിരുന്നു. റയല്‍ സോസിദാദിനോട് ബാഴ്‌സ സമനില വഴങ്ങിയത്. ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ചു. മറ്റൊരു മത്സരത്തില്‍ റെയല്‍ മാഡ്രിഡും വലന്‍സിയയും ഒരോ ഗോൾ വീതം അടിച്ച് സമനില പിടിച്ചു. അതേസമയം എല്‍ ക്ലാസിക്കോ റെയലിന്‍റെ പരിശീലകനായ സിനദിന്‍ സിദാനും ബാഴസയുടെ പരിശീലകന്‍ ഏണസ്‌റ്റോ വെല്‍വെർദെക്കും നിർണായകമാകും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.