ETV Bharat / sports

ഹസാർഡ് ചെൽസി പ്ലേയര്‍ ഓഫ് ദി ഇയര്‍ - പ്ലയേര്‍സ് പ്ലയര്‍ ഓഫ് ദി ഇയര്‍

സീസണിലെ മികച്ച ഗോളിനുള്ള അവാര്‍ഡും പ്ലേയേഴ്സ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ബെൽജിയം താരത്തിന് തന്നെയാണ്.

ഈഡൻ ഹസാർഡ്
author img

By

Published : May 11, 2019, 8:32 AM IST

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ പ്ലേയർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി സൂപ്പർ താരം ഈഡൻ ഹസാർഡ്. 2014, 2015, 2017 സീസണുകളിലും ചെൽസിയുടെ മികച്ച താരമായി ഹസാര്‍ഡിനെ തെരഞ്ഞെടുത്തിരുന്നു.

സീസണിലെ മികച്ച ഗോളിനുള്ള അവാര്‍ഡും പ്ലേയേര്‍സ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ബെൽജിയം താരത്തിന് തന്നെയാണ്. ലിവര്‍പൂളിനെതിരെ ഹസാര്‍ഡ് നേടിയ സോളോ ഗോളാണ് മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ മൂന്ന് അവാര്‍ഡുകളും ഒരു സീസണില്‍ സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ഹസാര്‍ഡ്.

സീസണില്‍ മികച്ച ഫോമിലുള്ള ഹസാര്‍ഡ് 19 ഗോളുകളും 16 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ചെല്‍സി ആദ്യ നാലിലെത്തിയതും ലീഗ് കപ്പ്, യൂറോപ്പ ലീഗ് ടൂർണമെന്‍റുകളുടെ ഫൈനലില്‍ എത്തിയതും ഹസാർഡിന്‍റെ തകർപ്പൻ ഫോമിന്‍റെ ബലത്തിലാണ്.

Intro:Body:

sports

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.