ETV Bharat / sports

വരേലയുടെ തന്ത്രങ്ങള്‍ പിഴച്ചില്ല; ഡ്യൂറൻഡ്‌ കപ്പ് ഗോകുലം കേരള എഫ്‌സിക്ക് - ഡ്യൂറൻഡ്‌ കപ്പ്

മോഹൻ ബഗാനെ 2-1ന് കീഴടക്കിയാണ് ഗോകുലം കപ്പുയർത്തിയത്

ഗോകുലം
author img

By

Published : Aug 24, 2019, 9:48 PM IST

കൊല്‍ക്കത്ത: ഡ്യൂറൻഡ്‌ കപ്പ് ഗോകുലം കേരള എഫ്‌സിക്ക്. കൊല്‍ക്കത്തയിലെ സാറ്റ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മോഹൻ ബഗാനെ 2-1ന് കീഴടക്കിയാണ് ഗോകുലം കപ്പുയർത്തിയത്. 22 വർഷത്തിന് ശേഷമാണ് കേരളം കപ്പ് നേടുന്നത്.

എഫ്‌സി കൊച്ചിന് ശേഷം കപ്പുയർത്തുന്ന ആദ്യ ടീമാണ് ഗോകുലം എഫ്‌സി. മാർക്കസ് ജോസഫാണ് ടൂർണമെന്‍റിലെ താരം. ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളാണ് ഗോകുലം കളിച്ചത്. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവച്ച ഗോകുലത്തിന് കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച കളി മാത്രമാണ് ആശങ്കയുണ്ടാക്കിയത്.

പുതിയ കോച്ച് വരേലയുടെ കീഴിൽ മികച്ച പ്രകടനമാണ് ടീം അംഗങ്ങൾ കാഴ്ച്ചവെച്ചത്. ഡ്യൂറൻ കപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് കേരളം കപ്പ് നേടുന്നത്. 1997 ൽ എഫ്‌സി കൊച്ചിൻ തുടങ്ങിയ സമയത്താണ് ഡ്യൂറൻകപ്പ് നേടുന്നത്. പിന്നീട് 2007 ൽ വിവാ കേരളയാണ് ഡ്യൂറൻകപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചത്. പിന്നീട് പ്രൊഫഷനൽ ക്ലബുകൾ വളരെ കുറവായിരുന്നു. ഇതിന് ശേഷമാണ് ഗോകുലം കേരള വരുന്നത്. കഴിഞ്ഞ രണ്ട് ഐലീഗിൽ മികച്ച പ്രകടനമാണ് ഗോകുലം കേരള കാഴ്ച്ചവെച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.