ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മുന്‍നിരയില്‍ തുടരാനുള്ള അവസരം നഷ്‌ടമാക്കി ചെല്‍സി. ലീഡ്‌സ് യുണൈറ്റഡിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. തോമസ് ട്യുഷലിന്‍റെ ശിഷ്യന്‍മാര്‍ ഗോളടിക്കാന്‍ എല്ലാ അടവുകളും പയറ്റിയെങ്കിലും ഫലം കണ്ടില്ല.
-
⛔️ A tale of two goalkeepers at Elland Road ⛔️#LEECHE pic.twitter.com/BSAgGesMsz
— Premier League (@premierleague) March 13, 2021 " class="align-text-top noRightClick twitterSection" data="
">⛔️ A tale of two goalkeepers at Elland Road ⛔️#LEECHE pic.twitter.com/BSAgGesMsz
— Premier League (@premierleague) March 13, 2021⛔️ A tale of two goalkeepers at Elland Road ⛔️#LEECHE pic.twitter.com/BSAgGesMsz
— Premier League (@premierleague) March 13, 2021
ചെല്‍സി 15ഉം ലീഡ്‌സ് യുണൈറ്റഡ് ഏഴും തവണ ഷോട്ടുതിര്‍ത്ത മത്സരത്തില്‍ നീലപ്പടയുടെ എട്ടും ലീഡ്‌സിന്‍റെ നാലും ഷോട്ടുകളാണ് ലക്ഷ്യത്തിലേക്കെത്തിയത്. ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നീലപ്പട മൂന്നാം സ്ഥാനത്തും ലീഡ്സ് യുണൈറ്റഡ് 11-ാം സ്ഥാനത്തും തുടരുകയാണ്. ലീഗിലെ ഈ സീസണില്‍ ഒമ്പത് മത്സരങ്ങളാണ് ചെല്‍സിക്ക് ശേഷിക്കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ജയിച്ചാലെ പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ ചെല്‍സിക്ക് സ്ഥാനമുറപ്പിക്കാനാകൂ.
ചെല്‍സി ഈ മാസം 18ന് നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ പതിനാറാം റൗണ്ട് പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ലീഗിലെ ആദ്യപാദ മത്സരത്തില്‍ ചെല്‍സി മറുപടിയില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു. ഒലിവര്‍ ജിറൗഡാണ് നീലപ്പടക്കായി അന്ന് വിജയ ഗോള്‍ സ്വന്തമാക്കിയത്. ജര്‍മന്‍ പരിശീലകന്‍ തോമസ് ട്യുഷലിന് കീഴില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വമ്പന്‍ കുതിപ്പാണിപ്പോള്‍ നടത്തുന്നത്.
പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ബ്രോമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസ് പരാജയപ്പെടുത്തി. ലൂക്ക മിലിവോജെവിക്ക് ക്രിസ്റ്റല്‍ പാലസിനായി വിജയ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെയാണ് ലൂക്കയുടെ ഗോള്‍ പിറന്നത്.