വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈയെ രണ്ടാം തവണയും അട്ടിമറിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഡെഷോം ബ്രൗണ്‍ ഇരട്ട ഗോള്‍ സ്വന്തമാക്കിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈക്കെതിരെ നോര്‍ത്ത് ഈസ്റ്റ് ജയിച്ച് കയറിയത്. കിക്കോഫായി 11 മിനിട്ടിനുള്ളിലാണ് മുംബൈയുടെ വലയിലേക്ക് ഡെഷോം ഇരട്ട വെടി പൊട്ടിച്ചത്. ആദ്യ പകുതിയിലെ ആറാം മിനിട്ടില്‍ തമാങ്ങിന്‍റെയും 10ാം മിനിട്ടില്‍ മച്ചൊഡയുടെയും അസിസ്റ്റിലാണ് ഡെഷോം വല കുലുക്കിയത്.
-
FULL-TIME | #MCFCNEU @NEUtdFC do the double over @MumbaiCityFC 🙌#HeroISL #LetsFootball pic.twitter.com/5g4ur54BWE
— Indian Super League (@IndSuperLeague) January 30, 2021 " class="align-text-top noRightClick twitterSection" data="
">FULL-TIME | #MCFCNEU @NEUtdFC do the double over @MumbaiCityFC 🙌#HeroISL #LetsFootball pic.twitter.com/5g4ur54BWE
— Indian Super League (@IndSuperLeague) January 30, 2021FULL-TIME | #MCFCNEU @NEUtdFC do the double over @MumbaiCityFC 🙌#HeroISL #LetsFootball pic.twitter.com/5g4ur54BWE
— Indian Super League (@IndSuperLeague) January 30, 2021
രണ്ടാം പകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെ ആദംലെ ഫ്രോണ്ടെ മുംബൈക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കി. ഒഗ്‌ബെച്ചെയുടെ അസിസ്റ്റിലായിരുന്നു മുംബൈയുടെ ഗോള്‍. സീസണില്‍ മുംബൈയുടെ രണ്ടാമത്തെ മാത്രം പരാജയമാണിത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച നോര്‍ത്ത് ഈസ്റ്റ് പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്കുയര്‍ന്നു. 30 പോയിന്‍റുമായി മുംബൈ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 14 മത്സരങ്ങളില്‍ ഒമ്പത് ജയവും മൂന്ന് സമനിലയുമുള്ള മുംബൈക്ക് രണ്ടാം സ്ഥാനത്തുള്ള എടികെ മോഹന്‍ബഗാനെക്കാള്‍ ആറ് പോയിന്‍റിന്‍റെ മുന്‍തൂക്കമുണ്ട്.
നേരത്തെ ലീഗിലെ ആദ്യപാദ മത്സരത്തിലും മുംബൈ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. ലീഗില്‍ ഏഴ് മത്സരങ്ങള്‍ വീതമാണ് ഇരു ടീമുകള്‍ക്കും ശേഷിക്കുന്നത്.