ബെർലിന്‍: കൊവിഡ് 19 ഭീതിക്കിടെ പുനരാരംഭിച്ച ആദ്യ ഫുട്‌ബോൾ ലീഗ് മത്സരത്തില്‍ ബൊറൂസിയ ഡോർട്ട്മുണ്ടിന് ആധികാരിക ജയം. ബുണ്ടസ് ലീഗയില്‍ ഷാല്‍ക്കെയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തി. 29-ാം മിനുട്ടില്‍ എർലിങ് ഹാലണ്ടാണ് ഡോർട്ട്മുണ്ടിന്‍റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നാലെ റാഫേല്‍ ഗുറേറോ ഇരട്ട ഗോളുകൾ സ്വന്തമാക്കി. 45-ാം മിനുട്ടിലും 63-ാം മിനുട്ടിലുമായിരുന്നു ഹാലണ്ടിന്‍റെ ഗോളുകൾ. 48-ാം മിനുട്ടില്‍ സഹാർഡും ഡോർട്ട്മുണ്ടിനായി ഗോൾ സ്വന്തമാക്കി.
-
Football is back. pic.twitter.com/BMm7sBkIM8
— Borussia Dortmund (@BlackYellow) May 16, 2020 " class="align-text-top noRightClick twitterSection" data="
">Football is back. pic.twitter.com/BMm7sBkIM8
— Borussia Dortmund (@BlackYellow) May 16, 2020Football is back. pic.twitter.com/BMm7sBkIM8
— Borussia Dortmund (@BlackYellow) May 16, 2020
ജർമന്‍ ഫുട്‌ബോൾ ലീഗായ ബുണ്ടസ് ലീഗയില്‍ ഇന്ന് മൂന്ന് മത്സരങ്ങളാണ് അരങ്ങേറുക. ലീഗില്‍ ഇനി ഒമ്പത് റൗണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. കൊവിഡ് 19 ഉൾപ്പെടെ എന്തെങ്കിലും കാരണത്താല്‍ ഇവ ഉപേക്ഷിക്കേണ്ടിവന്നാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിനെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും. അവസാന രണ്ട് സ്ഥാനക്കാർ തരം താഴ്‌ത്തപെടുകയും ചെയ്യും. നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ബൊറൂസിയ ഡോർട്ട്‌മുണ്ടും.