ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. ഗ്രൂപ്പ് എച്ചില്‍ ജര്‍മന്‍ കരുത്തരായ ആര്‍ബി ലെപ്‌സിഗിന് എതിരായ നിര്‍ണായക മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് യുണൈറ്റഡ് പ്ലേ ഓഫ് യോഗ്യത നേടാതെ പുറത്തായത്.
ആദ്യ പകുതിയിലെ രണ്ടാം മിനിട്ടില്‍ ഏഞ്ചലിനയിലൂടെയാണ് യുണൈറ്റഡ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 13ാം മിനിട്ടില്‍ അമുദോ ഹൈദ്ര രണ്ടാമത്തെ ഗോളും സ്വന്തമാക്കി. രണ്ടാം പകുതിയിലായിരുന്നു മൂന്നാമത്തെ ഗോള്‍. ജസ്റ്റിന്‍ ക്ലൈവെര്‍ട്ടിലൂടെയാണ് സ്‌പാനിഷ് ക്ലബ് ലെപ്‌സിഗ് മൂന്നാമതും ഗോള്‍ കണ്ടെത്തിയത്. പ്രതിരോധത്തിലെ പാളിച്ചകളാണ് യുണൈറ്റഡിന് തിരിച്ചടിയായത്.
![Leipzig Champions League Manchester United RB Leipzig Champions League യുണൈറ്റഡ് പുറത്ത് വാര്‍ത്ത ചാമ്പ്യന്‍സ് ലീഗ് പരാജയം വാര്‍ത്ത united out news champions league defeat news](https://etvbharatimages.akamaized.net/etvbharat/prod-images/eov00fuxiae3mvz_0912newsroom_1607483534_981.jpg)
രണ്ടാം പകുതിയിലാണ് യുണൈറ്റഡിന്‍റെ ഗോളുകള്‍ പിറന്നത്. 80ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസും 82ാം മിനിട്ടില്‍ ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെയും യുണൈറ്റഡിന് വേണ്ടി വല കുലുക്കി. ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ നിന്നും ചാമ്പ്യന്‍മാരായി ലെപ്‌സിഗ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി.
ഗ്രൂപ്പ് എച്ചില്‍ ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ ഫ്രഞ്ച് കരുത്തരായ പിഎസ്‌ജി ഇസ്‌താംബുള്‍ ബക്‌ഷറിനെ നേരിടും. പിഎസ്‌ജിയുടെ സ്വന്തം തട്ടകത്തില്‍ രാത്രി 11.45നാണ് മത്സരം.
-
... and breathe pic.twitter.com/g3aa57fH12
— RB Leipzig English (@RBLeipzig_EN) December 8, 2020 " class="align-text-top noRightClick twitterSection" data="
">... and breathe pic.twitter.com/g3aa57fH12
— RB Leipzig English (@RBLeipzig_EN) December 8, 2020... and breathe pic.twitter.com/g3aa57fH12
— RB Leipzig English (@RBLeipzig_EN) December 8, 2020