ETV Bharat / sports

കൊവിഡ് മുക്തനായെങ്കിലും ഫിറ്റിനസ് വീണ്ടെടുക്കാനായില്ലെന്ന് ഡിബാല

author img

By

Published : Jun 8, 2020, 10:02 AM IST

കഴിഞ്ഞ മാർച്ച് മാസത്തില്‍ കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയ അർജന്‍റീനന്‍ ഫുട്‌ബോൾ താരം പൗലോ ഡിബാല മെയ് ആറാം തീയതിയാണ് രോഗ മുക്തനായത്

സീരി എ വാർത്ത  ഡിബാല വാർത്ത  serie a news  dybala news
ഡിബാല

ലീഡ്‌സ്: കൊവിഡ് 19 രോഗ മുക്തനായെങ്കിലും 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടില്ലെന്ന് യുവന്‍റസിന്‍റെ അർജന്‍റീനന്‍ മുന്നേറ്റ താരം പൗലോ ഡിബാല. കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഡിബാല കൊവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഒരു മാസത്തോളം ഐസോലേഷനിലേക്ക് മാറ്റിയശേഷം മെയ് ആറിനാണ് ഡിബാല രോഗ മുക്തനായത്.

പൗലോ ഡിബാല(ഫയല്‍ ചിത്രം).

ഏതായാലും രോഗ മുക്തനായ തനിക്ക് ഉടന്‍ ലീഗിന്‍റെ ഭാഗമാകാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കൊവിഡ് 19 കാരണം മാർച്ച് മാസം മുതല്‍ മാറ്റിവെച്ച സീരി എ മത്സരങ്ങൾ ജൂണ്‍ 20-ന് പുനരാരംഭിക്കും. ജൂണ്‍ 22-ന് നടക്കുന്ന യുവന്‍റസിന്‍റെ ലീഗിലെ ആദ്യ മത്സരത്തില്‍ ബൊലോഗ്നയാണ് എതിരാളികൾ. ഇറ്റാലിയന്‍ സർക്കാരിന്‍റെയും ലോകാരോഗ്യസംഘടനയുടെയും നിർദ്ദേശങ്ങൾ പ്രകാരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.