സാവോ പോളോ : കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിന്‍റെ നായകനായി പിഎസ്ജി താരം ഡാനി ആൽവസിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം നെയ്മറിനെ തള്ളിയാണ് ആൽവസിനെ പുതിയ നായകനായി പരിശീലകൻ ടിറ്റെ നിയമിച്ചത്. റഷ്യൻ ലോകകപ്പിൽ നടത്തിയ റൊട്ടേഷൻ ക്യാപ്റ്റൻസി അവസാനിപ്പിച്ചാണ് ടിറ്റെ കോപ്പ അമേരിക്കക്കുള്ള നായകനെ തെരഞ്ഞെടുത്തത്.
-
Daniel Alves será o capitão da #SeleçãoBrasileira na Copa América. Boa sorte, craque! ⚽🇧🇷 #JogaBola
— CBF Futebol (@CBF_Futebol) May 27, 2019 " class="align-text-top noRightClick twitterSection" data="
Saiba mais em https://t.co/8JGEihDKZX
Foto: @lucasFigfoto / CBF pic.twitter.com/WVGf96pYDa
">Daniel Alves será o capitão da #SeleçãoBrasileira na Copa América. Boa sorte, craque! ⚽🇧🇷 #JogaBola
— CBF Futebol (@CBF_Futebol) May 27, 2019
Saiba mais em https://t.co/8JGEihDKZX
Foto: @lucasFigfoto / CBF pic.twitter.com/WVGf96pYDaDaniel Alves será o capitão da #SeleçãoBrasileira na Copa América. Boa sorte, craque! ⚽🇧🇷 #JogaBola
— CBF Futebol (@CBF_Futebol) May 27, 2019
Saiba mais em https://t.co/8JGEihDKZX
Foto: @lucasFigfoto / CBF pic.twitter.com/WVGf96pYDa
ലോകകപ്പിലും ആൽവസിനെ നായകാനാക്കാനായിരുന്നു പരിശീലകൻ ഉദ്ദേശിച്ചിരുന്നതെങ്കിലും അന്ന് പരിക്ക് ആൽവസിന് തിരിച്ചടിയാവുകയായിരുന്നു. ടീമിലെ ഏറ്റവും പരിചയ സമ്പന്നന്നായ കളിക്കാരനാണ് മുപ്പത്തിയാറുകാരനായ ആൽവസ്. മാത്രമല്ല ക്ലബ്ബ് ഫുട്ബോളിൽ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയതും താരത്തിന് മുൻഗണന നൽകി. ബ്രസീൽ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം നെയ്മറാണെങ്കിലും താരത്തിന്‍റെ പെരുമാറ്റവും കളിക്കളത്തിലെ അഭിനയങ്ങളും ഏറെ വിമർശനങ്ങൾക്ക് വഴിവച്ച സാഹചര്യത്തിലാണ് പ്രതിരോധ താരമായ ആൽവസിനെ നായകനാക്കാനുള്ള അന്തിമ തീരുമാനം പരിശീലകൻ കൈക്കൊണ്ടത്.