റോം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസില്‍ തന്നെ തുടരുമെന്ന് കോച്ച് മാസ്സിമിലിയാനോ അല്ലെഗ്രി. താരം റയല്‍ മാന്‍ഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി അല്ലെഗ്രി രംഗത്തെത്തിയത്. റൊണാള്‍ഡോ ടീമില്‍ തുടരുമെന്ന് തന്നോട് വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
'അവന്‍ എല്ലായെപ്പോഴും നന്നായി പരിശീലിക്കുന്നുണ്ട്. പല ഗോസിപ്പുകളും ഞാന്‍ പത്രത്തില്‍ വായിക്കുന്നുണ്ട്. പക്ഷെ അവനൊരിക്കലും യുവന്‍റസ് വിടണമെന്നില്ല. ഇനിയും കൂടുതല്‍ ഗോളുകള്‍ നേടുമെന്നാണ് റൊണാള്‍ഡോ ഉറപ്പ് നല്‍കിയത്' വാര്‍ത്താ സമ്മേളനത്തിനിടെ അല്ലെഗ്രി വ്യക്തമാക്കി.
also read: 'റയലിലെ എന്‍റെ കഥ എഴുതി കഴിഞ്ഞത്'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ക്രിസ്റ്റ്യാനോ
അതേസമയം വാര്‍ത്തകള്‍ തള്ളി നേരത്തെ ക്രിസ്റ്റ്യാനോ തന്നെ രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ കളിക്കാരനെന്ന നിലയില്‍ അപമാനകരമാണെന്നും, വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്താണെന്ന് ആരും തിരക്കുന്നില്ലെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
റയലിലെ തന്‍റെ കഥ എഴുതിക്കഴിഞ്ഞതാണ്. തന്‍റെ പേരില്‍ ഇത്തരം കളികള്‍ ഇനിയും തുടരാന്‍ ആളുകളെ അനുവദിക്കാനാവില്ല. ജോലിയിലും കരിയറിലും ഇനിയും ശ്രദ്ധ നല്‍കി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. മുന്നിലുള്ള വെല്ലുവിളികളെ പ്രതിബദ്ധതയോടെ നേരിടാന്‍ തയ്യാറാണ്. മറ്റെല്ലാം വെറും വര്‍ത്തമാനങ്ങള്‍ മാത്രമാണെന്നും താരം കുറിച്ചു.