ടൂറിൻ: അർജൻറീനൻ താരം ലയണൽ മെസ്സിയെ മറികടന്ന് ഫുട്ബോളിലെ ആദ്യത്തെ ബില്യണയറായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കളിക്കളത്തില്‍ തുടരുമ്പോൾ തന്നെ ബില്യണയർ ആകുന്ന ലോകത്തിലെ മൂന്നാമത്തെ കായികതാരമാണ് റൊണാൾഡോ. ടൈഗർ വുഡ്സിനും ഫ്ലോയ്ഡ് മെയ്വെതറിനും ശേഷം ബില്യണയറാകുന്ന ആദ്യ താരം കൂടിയാണ് റൊണാൾഡോ. 17 വർഷത്തിനിടയിൽ 650 മില്യൺ ഡോളറാണ് റൊണോയുടെ സമ്പാദ്യം. നിലവിലെ കരാറിലൂടെ ഭാവിയിൽ 765 മില്യൺ ഡോളർ സമ്പാദ്യമാണ് സിആർ 7 പ്രതീക്ഷിക്കുന്നത്. റൊണാൾഡോയ്ക്ക് മൂന്ന് വർഷത്തിന് ശേഷം സീനിയർ തലത്തിൽ കളിക്കാൻ തുടങ്ങിയ മെസ്സി 2005 മുതൽ ആകെ 605 മില്യൺ ഡോളർ നേടിയിട്ടുണ്ട്.മുൻ ന്യൂയോർക്ക് യാങ്കീസ് സ്ലഗർ അലക്സ് റോഡ്രിഗസ് മേജർ ലീഗ് ബേസ്ബോളിൽ 22 വർഷത്തിന് ശേഷം വിരമിക്കുമ്പോൾ 450 മില്യൺ ഡോളർ സമ്പാദിച്ചിരുന്നു. സോക്കർ ഇതിഹാസം ഡേവിഡ് ബെക്കാം പോലും കരിയർ അവസാനിപ്പിച്ചത് 500 മില്യൺ ഡോളർ വരുമാനമാത്തിലാണ്. അതിൽ പകുതിയും കളത്തിന് പുറത്ത് നിന്ന് ലഭിച്ച വരുമാനമാണ്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് സ്പോർട്ടിംഗ് ഇന്‍റലിജൻസിന്‍റെ നിക്ക് ഹാരിസ് പറഞ്ഞു.
സമ്പാദ്യത്തില്‍ മെസിക്കും മേലെ റൊണാൾഡോ: ഫുട്ബോളിലെ ബില്യണയർ - Portugal
കളിക്കളത്തില്‍ തുടരുമ്പോൾ തന്നെ ബില്യണയർ ആകുന്ന ലോകത്തിലെ മൂന്നാമത്തെ കായികതാരമാണ് റൊണാൾഡോ. ടൈഗർ വുഡ്സിനും ഫ്ലോയ്ഡ് മെയ്വെതറിനും ശേഷം ബില്യണയറാകുന്ന ആദ്യ താരം കൂടിയാണ് റൊണാൾഡോ.