ETV Bharat / sports

കൊവിഡ് വ്യാപനം: ആസ്റ്റണ്‍ വില്ല, ലിവര്‍പൂള്‍ പോരാട്ടം അനിശ്ചിതത്വത്തില്‍ - covid and fa cup news

എഫ്എ കപ്പ് മൂന്നാം റൗണ്ട് മത്സരങ്ങളുടെ ഭാഗമായാണ് ലിവര്‍പൂളും ആസ്റ്റണ്‍ വില്ലയും നേര്‍ക്കുനേര്‍ വരുന്നത്

കൊവിഡും എഫ്‌എ കപ്പും വാര്‍ത്ത  എഫ്‌എ കപ്പ് മത്സരം മാറ്റിവെച്ചു വാര്‍ത്ത  covid and fa cup news  fa cup match postponed news
എഫ്എ കപ്പ്
author img

By

Published : Jan 7, 2021, 10:44 PM IST

ലണ്ടന്‍: ലിവര്‍പൂളും, ആസ്റ്റണ്‍ വില്ലയും തമ്മിലുള്ള എഫ്എ കപ്പ് മൂന്നാം പോരാട്ടം അനിശ്ചിതത്വത്തില്‍. ആസ്റ്റണ്‍ വില്ലയുടെ നിരവധി താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മത്സരം നടത്തുന്നതിനെ കുറിച്ചുള്ള ആശങ്ക ഉയരുന്നത്. ക്ലബിലെ നിരവധി താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിശീലന സൗകര്യങ്ങള്‍ അധികൃതര്‍ അടച്ച് പൂട്ടി. ആസ്റ്റണ്‍ വില്ല ട്വീറ്റിലൂടെയാണ് ഇക്ക്യാര്യം വെളിപ്പെടുത്തിയത്.

  • Aston Villa can confirm that the Club has closed its Bodymoor Heath training ground after a significant Coronavirus outbreak.

    — Aston Villa (@AVFCOfficial) January 7, 2021 " class="align-text-top noRightClick twitterSection" data=" ">

ഈ മാസം ഒമ്പതിന് പുലര്‍ച്ചെ 1.15ന് നടക്കുന്ന ലിവര്‍പൂളുമായുള്ള മത്സരത്തിന് ഹോം ഗ്രൗണ്ടായ വില്ലാ പാര്‍ക്കാണ് വേദിയായി നിശ്ചിയിച്ചിരിക്കുന്നത്. മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് ക്ലബിന്‍റെ ആരോഗ്യവിഭാഗം അധികൃതര്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനുമായും പ്രീമിയര്‍ ലീഗ് അധികൃതരുമായും ചര്‍ച്ച തുടരുകയാണ്. ഇതിനകം വനിതകളുടെ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ ആസ്റ്റണ്‍ വില്ല മാറ്റിവെച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.