ബാഴ്‌സലോണ: കോപ്പ ഡെല്‍റെയുടെ കലാശപ്പോരില്‍ കരുത്തരായ ബാഴ്‌സലോണയും അത്‌ലറ്റിക്ക് ബില്‍ബാവോയും നേര്‍ക്കുനേര്‍. അടുത്ത മാസം 17നാണ് ഫൈനല്‍ പോരാട്ടം. ഇന്ന് നടന്ന രണ്ടാംപാദ സെമി ഫൈനലില്‍ ലെവാന്‍ഡയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അത്‌ലറ്റിക്കോ ബില്‍ബാവോയും സെവിയ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണയും ഫൈനല്‍ യോഗ്യത സ്വന്തമാക്കി. ബാഴ്‌സക്കായി ഒസ്‌മാനെ ഡെംബെല്‍, ജെറാര്‍ഡ് പിക്വെ, മാര്‍ട്ടിന്‍ ബ്രാത്‌വെയിറ്റ് എന്നിവര്‍ വല കുലുക്കി. ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ നേടിയാണ് ബാഴ്‌സ ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്.
-
🚨 BREAKING NEWS! Barça to face Athletic Club in Copa del Rey final! #ForçaBarça! pic.twitter.com/gXYNk0WGNh
— FC Barcelona (@FCBarcelona) March 4, 2021 " class="align-text-top noRightClick twitterSection" data="
">🚨 BREAKING NEWS! Barça to face Athletic Club in Copa del Rey final! #ForçaBarça! pic.twitter.com/gXYNk0WGNh
— FC Barcelona (@FCBarcelona) March 4, 2021🚨 BREAKING NEWS! Barça to face Athletic Club in Copa del Rey final! #ForçaBarça! pic.twitter.com/gXYNk0WGNh
— FC Barcelona (@FCBarcelona) March 4, 2021
ഏറ്റവും കൂടുതല്‍ തവണ കോപ്പ ഡെല്‍റെ കപ്പ് സ്വന്തമാക്കിയ ബാഴ്‌സലോണക്ക് തന്നെയാണ് ഇത്തവണയും മുന്‍തൂക്കം. 30 തവണയാണ് ബാഴ്‌സലോണ കോപ്പ ഡെല്‍റെയില്‍ മുത്തമിട്ടത്. ഇതിന് മുമ്പ് 2017-18ലാണ് ബാഴ്‌സലോണ കപ്പടിച്ചത്. സെവിയ്യയായിരുന്നു അന്ന് ബാഴ്‌സയുടെ എതിരാളികള്‍. എതിരില്ലാത്ത അഞ്ച് ഗോളിനാണ് അന്ന് ബാഴ്‌സലോണ സെവിയ്യയെ പരാജയപ്പെടുത്തിയത്.
ലെവാന്‍ഡെക്കെതിരായ മത്സരത്തില്‍ അത്‌ലറ്റിക്ക് ബില്‍ബാവോക്ക് വേണ്ടി റൗള്‍ ഗാര്‍ഷ്യയും റെമിറോയും ഗോള്‍ നേടി. റോജര്‍ മാര്‍ട്ടി ലെവാന്‍ഡെക്കായി ആശ്വാസ ഗോള്‍ നേടി. ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ നേടിയാണ് അത്‌ലറ്റിക്ക് ബില്‍ബാവോ കലാശപ്പോരിന് യോഗ്യത സ്വന്തമാക്കിയത്.