റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫൈനലിന് പരിമിതമായ അളവിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് റിയോ ഡി ജനീറോ മേയറുടെ ഓഫീസ് അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നായ മാറക്കാനയിലാണ് അര്‍ജന്‍റീന- ബ്രസീല്‍ സ്വപ്ന ഫൈനല്‍ നടക്കുന്നത്. സ്‌റ്റേഡിയത്തില്‍ ആകെ ഉള്‍ക്കൊള്ളുന്നതിന്‍റെ 10 ശതമാനം പേര്‍ക്കോ, അല്ലെങ്കില്‍ 6,500 കാണികള്‍ക്കോ ആവും പ്രവേശനം.
ദക്ഷിണ അമേരിക്കന്‍ സോക്കര്‍ ഫെഡറേഷ(കോണ്‍മബോള്‍)ന്‍റെ പ്രത്യേക ക്ഷണം ലഭിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഇതു സംബന്ധിച്ച പ്രസ്താവനയില്‍ മേയറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
also read: പണിതീരാത്ത വീട്ടില്‍ നിന്നും പ്രതീക്ഷയോടെ ഒളിമ്പിക്സ് ട്രാക്കിലേക്ക്
അതേസമയം ഈ വർഷത്തിന്‍റെ തുടക്കത്തില്‍ നടന്ന കോപ്പ ലിബർട്ടഡോറസ് കപ്പിന്‍റെ ഫൈനലിന് പരിമിതമായി കാണികളെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കാണികൾ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് സംഘാടകർക്ക് കോർപറേഷൻ പിഴ ചുമത്തിയിരുന്നു.