സാവോ പോളോ: കോപ്പ അമേരിക്കയില്‍ ഖത്തറിനെ തോല്‍പ്പിച്ച് കൊളംബിയ ക്വാർട്ടറില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ ജയം.
-
Así fuel gol de Duván Zapata para el 1-0 ante @QFA_EN pic.twitter.com/NTiRbXjJAH
— Selección Colombia (@FCFSeleccionCol) June 19, 2019 " class="align-text-top noRightClick twitterSection" data="
">Así fuel gol de Duván Zapata para el 1-0 ante @QFA_EN pic.twitter.com/NTiRbXjJAH
— Selección Colombia (@FCFSeleccionCol) June 19, 2019Así fuel gol de Duván Zapata para el 1-0 ante @QFA_EN pic.twitter.com/NTiRbXjJAH
— Selección Colombia (@FCFSeleccionCol) June 19, 2019
ഡുവാൻ സപാട്ടയുടെ ഹെഡർ ഗോളിലാണ് ഖത്തറിനെ കൊളംബിയ തകർത്തത്. കൊളംബിയക്കെതിരെ മികച്ച പ്രകടനമാണ് ഖത്തർ പുറത്തെടുത്തതെങ്കിലും ജയത്തിലേക്ക് എത്തിയില്ല. കളിയുടെ 86ാം മിനിറ്റിലാണ് ഗോൾ പിറന്നത്. അവസാന നിമിഷം ബോക്സിലേക്ക് ജയിംസ് റോഡ്രിഗസ് നല്‍കിയ പാസ് സപാട്ട ഗോളാക്കുകയായിരുന്നു. ആറാം മിനിറ്റില്‍ കൊളംബിയൻ താരം യെറി മിന ഗോൾവല കുലുക്കിയെങ്കിലും ഓഫ്സൈഡായത് കാരണം ഗോൾ നിരസിക്കുകയായിരുന്നു. 2004ന് ശേഷം ഇതാദ്യമായാണ് കൊളംബിയ തുടർച്ചയായി രണ്ട് കോപ്പ മത്സരങ്ങളില്‍ വിജയിക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റാണ് കൊളംബിയ നേടിയത്. ഒരു പോയിന്‍റുള്ള ഖത്തർ മൂന്നാം സ്ഥാനത്താണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കൊളംബിയ പരാഗ്വെയും ഖത്തർ അർജന്‍റീനയെയും നേരിടും.