കോപ്പൻഹേഗൻ: യൂറോകപ്പ് മത്സരത്തിനിടെയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഡെന്‍മാര്‍ക്ക് മധ്യനിരതാരം ക്രിസ്റ്റ്യന്‍ എറിക്‌സണ് ഫൈനലിലേക്ക് ക്ഷണം. ഭാര്യ സബ്രിന ക്വിസ്റ്റ് ജെന്‍സണെയും അദ്ദേഹത്തെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിനും വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന യൂറോ 2020 ഫൈനലിലേക്ക് ക്ഷണമുണ്ട്.
യുവേഫ പ്രസിഡന്‍റ് അലക്‌സാണ്ടർ സെഫെറിനാണ് ഇക്കാര്യമറിയിച്ച് ഔദ്യോഗികമായി കത്തയച്ചത്. ക്രിസ്റ്റ്യൻ എറിക്‌സണെയും ഭാര്യയെയും ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ യുവേഫ പ്രസിഡന്‍റ് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ വിശ്രമിക്കേണ്ട സാഹചര്യത്തില്‍ അവര്‍ വരുമോയെന്നതില്‍ വ്യക്തതയില്ലെന്ന് യുവേഫ വക്താവ് പറഞ്ഞു.
മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് എറിക്‌സണ് കുഴഞ്ഞുവീണത്. ടീമിലെ നിർണായക സാന്നിധ്യമായ 29 കാരനായ എറിക്സൺ, മത്സരത്തിൽ ത്രോ ബോൾ സ്വീകരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
ALSO READ: ഹോക്കി ഇതിഹാസം കേശവ് ചന്ദ്ര ദത്ത് അന്തരിച്ചു