ചെന്നൈ: വരാനിരിക്കുന്ന ഐഎസ്എല്‍ സീസണിന് മുന്നോടിയായി മുന്നേറ്റ നിരയുടെ മൂര്‍ച്ച കൂട്ടി ചെന്നൈയിൻ എഫ്‌സി. ഇതിന്‍റെ ഭാഗമയയി പോളിഷ് സ്ട്രൈക്കർ ലൂക്കാസ് ജികിവിച്ച്‌സിനെയാണ് ചെന്നൈ കൂടാരത്തിലെത്തിച്ചിരിക്കുന്നത്. ഒരു വർഷത്തെ കരാറാണ് ക്ലബ് താരവുമായി ഒപ്പുവെച്ചിരിക്കുന്നത്.
-
S̶t̶r̶i̶k̶e̶r̶ ̶u̶p̶d̶a̶t̶e̶
— Chennaiyin FC 🏆🏆 (@ChennaiyinFC) August 21, 2021 " class="align-text-top noRightClick twitterSection" data="
̶U̶p̶d̶a̶t̶e̶ ̶e̶n̶g̶a̶?̶
Questions answered with 𝗟𝘂-𝗸𝗹𝗮𝘀𝘀 💙#VarugaLukasz #AattamAarambam #AllInForChennaiyin@gikiewiczlukasz pic.twitter.com/OKEuekLh4D
">S̶t̶r̶i̶k̶e̶r̶ ̶u̶p̶d̶a̶t̶e̶
— Chennaiyin FC 🏆🏆 (@ChennaiyinFC) August 21, 2021
̶U̶p̶d̶a̶t̶e̶ ̶e̶n̶g̶a̶?̶
Questions answered with 𝗟𝘂-𝗸𝗹𝗮𝘀𝘀 💙#VarugaLukasz #AattamAarambam #AllInForChennaiyin@gikiewiczlukasz pic.twitter.com/OKEuekLh4DS̶t̶r̶i̶k̶e̶r̶ ̶u̶p̶d̶a̶t̶e̶
— Chennaiyin FC 🏆🏆 (@ChennaiyinFC) August 21, 2021
̶U̶p̶d̶a̶t̶e̶ ̶e̶n̶g̶a̶?̶
Questions answered with 𝗟𝘂-𝗸𝗹𝗮𝘀𝘀 💙#VarugaLukasz #AattamAarambam #AllInForChennaiyin@gikiewiczlukasz pic.twitter.com/OKEuekLh4D
200ലധികം ക്ലബ്ബ് മത്സരങ്ങളിൽ പന്ത് തട്ടിയ താരം 49 ഗോളുകളും 21 അസിസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളായ കസാക്കിസ്ഥാൻ, സൗദി അറേബ്യ, തായ്‌ലന്‍ഡ്, ബഹ്റൈൻ എന്നിവിടങ്ങളിലും ലൂക്കാസ് നേരത്തെ കളിച്ചിട്ടുണ്ട്. 2017-18 സീസണില്‍ ജോർദാനിയൻ പ്രോ ലീഗിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.
also read: ഇന്ത്യയുടേത് മികച്ച പേസ് ബൗളിങ് കോമ്പിനേഷന്‍: ലക്ഷ്‌മൺ ശിവരാമകൃഷ്ണൻ
ക്ലബിനൊപ്പം ചേരുന്നതിൽ സന്തുഷമുണ്ടെന്ന് ലൂക്കാസ് പ്രതികരിച്ചു. മുന്നാമത്തെ ഐഎസ്‌എല്‍ കിരീടം നേടാൻ ടീമിനെ സഹായിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും ആരാധകർ അതര്‍ഹിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
താരത്തിന്‍റെ വരവ് ടീമിന്‍റെ ആക്രമണ നിരയ്ക്ക് കൂടുതല്‍ ശക്തിപകരുമെന്നും ടീമിനെ കിരീടത്തിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടീം മാനേജ്മെന്‍റ് പ്രതികരിച്ചു.
അതേസമയം പുതിയ സീസണിന് മുന്നോടിയായി ചെന്നൈ ടീമിലെത്തിക്കുന്ന അഞ്ചാമത്തെ വിദേശ താരം കൂടിയാണ് സെന്‍റർ ഫോർവേഡായ ലൂക്കാസ്.