ചെന്നൈ : കിർഗിസ്ഥാന്‍ ഫോര്‍വേഡ് മിർലാൻ മുർസേവുമായി ഐഎസ്എല്‍ ക്ലബ് ചെന്നൈയിൻ എഫ്‌സി കരാറിലൊപ്പുവച്ചു. ഒരു വര്‍ഷത്തെ കരാറിലാണ് മിർലാനെ ടീം സ്വന്തമാക്കിയിരിക്കുന്നത്. കിർഗിസ്ഥാനില്‍ നിന്നും ഐഎസ്എല്ലിന്‍റെ ഭാഗമാവുന്ന ആദ്യ താരം കൂടിയാണ് ആറടി ഉയരക്കാരനായ മിർലാൻ.
താരത്തിന്‍റെ വരവ് ജോബി ജസ്റ്റിനും റഹീം അലിയും ഉള്‍പ്പെടുന്ന ചെന്നൈയുടെ മുന്നേറ്റ നിരയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നതാണ് കണക്കുകൂട്ടല്‍. അതേസമയം ചെന്നൈ എഫ്‌സിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പുതിയ സീസണിന് മുന്നോടിയായി ടീമിനൊപ്പം ചേരാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും 31കാരനായ മിർലാൻ മുർസേവ് പറഞ്ഞു.
-
Foreigner update ✅⏳
— Chennaiyin FC 🏆🏆 (@ChennaiyinFC) August 1, 2021 " class="align-text-top noRightClick twitterSection" data="
Announce Mirlan ✅😉
Adding more firepower with Mirlan 🔥#AllInForChennaiyin #VarugaMirlan #AattamAarambam pic.twitter.com/W5PUHBZnqb
">Foreigner update ✅⏳
— Chennaiyin FC 🏆🏆 (@ChennaiyinFC) August 1, 2021
Announce Mirlan ✅😉
Adding more firepower with Mirlan 🔥#AllInForChennaiyin #VarugaMirlan #AattamAarambam pic.twitter.com/W5PUHBZnqbForeigner update ✅⏳
— Chennaiyin FC 🏆🏆 (@ChennaiyinFC) August 1, 2021
Announce Mirlan ✅😉
Adding more firepower with Mirlan 🔥#AllInForChennaiyin #VarugaMirlan #AattamAarambam pic.twitter.com/W5PUHBZnqb
തമിഴ്‌നാട്ടിലെ മുഴുവന്‍ ആരാധകരേയും പ്രതിനിധീകരിക്കാനാണ് താന്‍ ശ്രമിക്കുകയെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം 2009ലെ നെഹ്റു കപ്പിലും, 2019ലെ എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തിനും ഇന്ത്യയില്‍ കിർഗിസ്ഥാനായി കളിക്കാനെത്തിയ താരം ആതിഥേയര്‍ക്കെതിരെ ഗോള്‍ കണ്ടെത്തിയിട്ടുണ്ട്.
also read: തലയ്‌ക്കേറ്റ മുറിവ് തുന്നിക്കെട്ടിയെത്തിയ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ കീഴടങ്ങി
നിലവില്‍ കിർഗിസ്ഥാനായി കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും കൂടുതല്‍ മത്സരങ്ങള്‍ക്കിറങ്ങിയ രണ്ടാമത്തെ താരമെന്ന അംഗീകാരവും മിർലാൻ മുർസേവിന്‍റെ പേരിലാണുള്ളത്.